National

പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയവരെ ശിക്ഷിക്കണം; സർക്കാരിനോട് അഭ്യർത്ഥനയുമായി വിജയ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പുതുച്ചേരി: ഒന്‍പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിജയ്. തമിഴക വെട്രി കഴകത്തിന്‍റെ പേരിൽ പ്രസ്താവനയിറക്കിക്കൊണ്ടാണ് പുതുച്ചേരി കൊലപാതകത്തിൽ വിജയ് ഇടപെട്ടിരിക്കുന്നത്. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നുവെന്നും വിജയ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

പുതുച്ചേരി മുതിയാൽപേട്ട സ്വദേശിനിയായ ഒൻപത് വയസുകാരി ലൈംഗികാതിക്രമത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകമാണ്. മകളെ നഷ്ടപ്പെട്ട ആ മാതാപിതാക്കളെ ഹൃദയ വേദനയോടെ അനുശോചനം അറിയിക്കുന്നു. കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയയാൾക്ക് ഉചിതമായ ശിക്ഷ കൊടുക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്.

ഫെബ്രുവരി ആറിനാണ് രണ്ട് ദിവസത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. പുതുച്ചേരിയിലെ അഴുക്കുചാലിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടിയുടെ കൈയും കാലും കെട്ടിയ നിലയിലായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്തവർ അടക്കം നാല് പേരെ അറസ്റ്റ് ചെയ്തായും സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT