National

ഗുജറാത്തില്‍ വീണ്ടും കോണ്‍ഗ്രസിന് തിരിച്ചടി; എംഎല്‍എ പാര്‍ട്ടി വിട്ടു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മാനവദാര്‍ എംഎല്‍എ അരവിന്ദ് ലധാനി പാര്‍ട്ടി വിട്ടതാണ് തിരിച്ചടിയായത്. എംഎല്‍എ സ്ഥാനവും രാജിവെച്ചു. നിയമസഭ സ്പീക്കര്‍ ശങ്കര്‍ ചൗധരിക്ക് അരവിന്ദ് ലധാനി രാജിക്കത്ത് കൈമാറി.

തിങ്കളാഴ്ച കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും പോര്‍ബന്തര്‍ എംഎല്‍എയുമായ മോദ്വാദിയയും സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അംബരീഷ് ഡേറും കോണ്‍ഗ്രസ് വിട്ടിരുന്നു. അതിന് പിന്നാലെയാണ് എംഎല്‍എയും പാര്‍ട്ടി വിട്ടത്. അര്‍ജുന്‍ മോദ്വാദിയയും അംബരീഷ് ഡേറും പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. ഗാന്ധിനഗറിലെ ബിജെപി സംസ്ഥാന ഓഫീസില്‍ പ്രസിഡന്റ് സിആര്‍ പാട്ടീല്‍ ഇരുവര്‍ക്കും അംഗത്വംനല്‍കി.

മോദ്വാദിയ എംഎല്‍എ സ്ഥാനവും രാജിവെച്ചു. അനുയായികള്‍ക്കൊപ്പമാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇന്ത്യയെ ദൃഢമാക്കാനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിശ്രമം ശക്തിപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് അര്‍ജുന്‍ മോദ്വാദിയ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കാന്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് പൂര്‍ണ്ണഹൃദയത്തോടെ പ്രവര്‍ത്തിക്കും. പോരായ്മകളോ കുറവുകളോ നികത്താനല്ല ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത്.

സംസ്ഥാനത്ത് ബിജെപിക്ക് ചരിത്രപരമായ ജനവിധിയുണ്ട്. രാജ്യം ഇപ്പോഴും സാമ്പത്തികവും സാമൂഹികവുമായ സ്വാതന്ത്ര്യം പൂര്‍ണ്ണമായി നേടിയിട്ടില്ല. പ്രധാനമന്ത്രി മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ മാത്രമാണ് ഇത് സംഭവിക്കുന്നതെന്ന് ഞാന്‍ മനസിലാക്കുന്നു'', അര്‍ജുന്‍ മോദ്വാദിയ പറഞ്ഞു.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ചര്‍ച്ച ഫലം കണ്ടു; മില്‍മ സമരം ഒത്തുതീര്‍പ്പായി

പന്തീരാങ്കാവ് ഗാർഹിക പീഡനം; ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

താനൂര്‍ കസ്റ്റഡി കൊലപാതക കേസ്; ഒന്നാംപ്രതി ഉപയോഗിച്ച കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു

'കോണ്‍ഗ്രസ് നേതാക്കള്‍ രാം ലല്ലയെ പഴയ കൂടാരത്തിലേക്ക് അയക്കാന്‍ ഗൂഢാലോചന നടത്തുന്നു'; നരേന്ദ്ര മോദി

SCROLL FOR NEXT