National

രാഹുലിനൊപ്പം കൈകോര്‍ത്ത് അഖിലേഷ്; ആഗ്രയില്‍ യാത്രക്കൊപ്പം ചേരും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഇന്ന് പങ്കെടുക്കും. ആഗ്രയില്‍ വെച്ചാണ് അഖിലേഷ് യാത്രയുടെ ഭാഗമാവുക. അലിഗഡില്‍ നിന്ന് ആഗ്രയിലേക്കാണ് ഇന്നത്തെ യാത്രയുടെ പര്യടനം. അഖിലേഷ് യാത്രയുടെ ഭാഗമാകുന്നത് ഇന്ത്യ മുന്നണിക്ക് യുപിയില്‍ കരുത്ത് പകരും എന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസ് - എസ്പി സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാകാതെ യാത്രയ്ക്ക് എത്തില്ല എന്ന് അഖിലേഷ് നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. ഉത്തര്‍ പ്രദേശില്‍ എസ് പി 63 സീറ്റിലും കോണ്‍ഗ്രസ് 17 സീറ്റിലും മത്സരിക്കാന്‍ ധാരണയായതിന് പിന്നാലെയാണ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ യാത്രയില്‍ എത്തുന്നത്.

ശനിയാഴ്ച്ച യാത്രക്കൊപ്പം ചേര്‍ന്ന പ്രിയങ്ക ഇന്നും ഉണ്ടാകും. 2017ല്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും ആഗ്രയില്‍ 12 കിലോ മീറ്റര്‍ റോഡ് ഷോ നടത്തിയിരുന്നു. ന്യായ് യാത്ര അടുത്ത ദിവസം മധ്യപ്രദേശിലേക്ക് കടക്കും.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT