National

പേടിഎമ്മിന് ആർബിഐയുടെ കടുത്ത നിയന്ത്രണം; യുപിഐ ഉപയോ​ഗിക്കാനാവില്ല, പുതിയ ഉപഭോക്താക്കളെ ചേർക്കരുത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: പേടിഎം പേയ്മെന്റ്സ് ബാങ്കിനുമേൽ നിയന്ത്രണം കടുപ്പിച്ച് റിസർ‌വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ ചില സേവനങ്ങൾ റിസർവ് ബാങ്ക് അവസാനിപ്പിച്ചു. ഫെബ്രുവരി 29-ന് ശേഷം പുതിയ ഉപഭോക്താക്കളെ ചേർക്കരുത്. ഉപഭോക്തൃ അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഉപകരണങ്ങൾ, വാലറ്റുകൾ, ഫാസ്‌ടാഗുകൾ എന്നിവയിൽ കൂടുതൽ നിക്ഷേപങ്ങളോ ടോപ്പ്-അപ്പുകളോ അനുവദിക്കില്ലെന്ന് ആർബിഐ നിർദേശത്തിൽ പറയുന്നു.

ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടിലെ പണം പിൻവലിക്കലിനായി ഉപയോഗിക്കാം, എന്നാൽ കൂടുതൽ നിക്ഷേപങ്ങൾ അനുവദിക്കില്ല. ബാങ്കിന് ഫണ്ട് കൈമാറ്റം പോലുള്ള സേവനങ്ങൾ നൽകാൻ കഴിയില്ല. ബാങ്കിൻ്റെ യുപിഐ സൗകര്യം ഉപയോഗിക്കാൻ ഉപഭോക്താക്കളെ അനുവദിക്കില്ലെന്നും റിപ്പോർട്ടുണ്ട്. പേടിഎമ്മിൻ്റെ മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൻ്റെയും പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെയും നോഡൽ അക്കൗണ്ടുകൾ ആർബിഐ അവസാനിപ്പിച്ചു.

ഫെബ്രുവരി 29-നൊ അതിനുമുമ്പോ ആരംഭിച്ച ഇടപാടുകൾ തുടങ്ങി എല്ലാ സെറ്റിൽമെൻ്റുകളും മാർച്ച് 15-നകം അവസാനിപ്പിക്കണം. കൂടുതൽ ഇടപാടുകൾ അനുവദിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഉപഭോക്താക്കൾക്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാവില്ലെങ്കിലും അക്കൗണ്ടിൽ നിലവിലുളള തുക പിൻവലിക്കാൻ കഴിയും. പേടിഎം സേവിങ്‌സ് അക്കൗണ്ട്, ഫാസ്ടാഗ്‌സ്, കറന്റ് അക്കൗണ്ട്‌സ്, വാലറ്റ് എന്നിവയില്‍ നിന്ന് പണം പിന്‍വലിക്കാനോ ഉപയോഗിക്കാനോ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ആര്‍ബിഐയുടെ ചട്ടങ്ങളില്‍ പേടിഎം പേയ്‌മെന്റസ് ബാങ്ക് തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT