National

ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് മദ്യം പിടികൂടി; അന്വേഷണം പ്രഖ്യാപിച്ച് സൗരാഷ്ട്ര

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് മദ്യം പിടികൂടിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍. അണ്ടര്‍ 23 സൗരാഷ്ട്ര താരങ്ങളുടെ ബാഗില്‍ നിന്നാണ് മദ്യം കണ്ടെത്തിയത്. ചണ്ഡീഗഡില്‍ നിന്ന് രാജ്‌കോട്ടിലേക്കുള്ള വിമാന യാത്രക്കിടെയായിരുന്നു സംഭവം.

സി കെ നായിഡു ട്രോഫിയില്‍ ചണ്ഡീഗഡിനെ തോല്‍പ്പിച്ച ശേഷം താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ടീം സഞ്ചരിക്കുന്ന വിമാനത്തിന്റെ കാര്‍ഗോ ഏരിയയില്‍ നിന്ന് വലിയ അളവിലുള്ള മദ്യക്കുപ്പികള്‍ കണ്ടതാണ് സംശയം ജനിപ്പിച്ചത്. ചണ്ഡീഗഡ് വിമാനത്താവളത്തിലെ അധികൃതര്‍ മദ്യം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തുടര്‍ന്നാണ് താരങ്ങള്‍ക്കെതിരെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചത്. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. പെര്‍മിറ്റുള്ളവര്‍ക്ക് മാത്രമാണ് അനുവദിച്ചിട്ടുള്ള ഔട്ട്‌ലെറ്റുകളില്‍ നിന്ന് ആല്‍ക്കഹോള്‍ വാങ്ങാന്‍ സാധിക്കുക.

കെജ്‌രിവാളിൻ്റെ തിരഞ്ഞെടുപ്പ് പ്രസംഗത്തിനെതിരെ ഇഡി; പരിഗണിക്കാനാവില്ലെന്ന് കോടതി

മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണി; പാലക്കാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

'എന്റെ പിഴ'; തെറ്റ് തന്റേതെന്ന് സമ്മതിച്ച് ഡോക്ടർ; മെഡി. കോളേജ് സൂപ്രണ്ടിനെ രേഖാമൂലം അറിയിച്ചു

'കാവിയുടെ തനിമയും അന്തസും മറ്റുള്ളവരെ പേടിപ്പിക്കാനുള്ളതല്ല'; കത്തോലിക്ക സഭ മുഖപ്രസംഗം

മഴ കനക്കും; സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

SCROLL FOR NEXT