National

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി, പരിശോധന; ഇസ്രയേല്‍ പൗരന്മാര്‍ക്ക് ജാഗ്രത നിർദേശം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപത്ത് നിന്നും പൊട്ടിത്തെറി കേട്ടെന്ന് ഫോണ്‍ സന്ദേശം. ഡല്‍ഹി പൊലീസും ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, എന്‍ഐഎ സംഘവും ശബ്ദം കേട്ടെന്ന് പറയുന്ന പ്രദേശത്ത് പരിശോധന നടത്തുകയാണ്. ഫോറന്‍സിക് ലാബില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

ഇസ്രയേല്‍ എംബസിയില്‍ നിന്നും മീറ്ററുകള്‍ മാത്രം അകലെയുള്ള പ്രദേശം പൂര്‍ണ്ണമായും വിജനമാണ്. തെരച്ചിലില്‍ ഇസ്രയേലി അംബാസിഡര്‍ക്കുള്ളതെന്ന പേരില്‍ ഒരു കത്ത് കണ്ടെത്തി. കത്ത് പൊതിഞ്ഞ ഒരു പതാകയും കണ്ടെത്തി. സംഘം, പ്രദേശത്ത് സമഗ്രമായ തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

'ഇന്ന് വൈകുന്നേരം, അഞ്ച് മണി കഴിഞ്ഞാണ് എംബസിക്ക് സമീപം സ്‌ഫോടനം ഉണ്ടായത്. ഞങ്ങളുടെ എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. നയതന്ത്രജ്ഞര്‍ സുരക്ഷിതരാണ്. ഞങ്ങളുടെ സുരക്ഷാ ടീമുകള്‍ ഡല്‍ഹിയിലെ പ്രാദേശിക സുരക്ഷാ ടീമുമായി പൂര്‍ണ സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.' ഇസ്രയേലി ഡെപ്യൂട്ടി എന്‍വോയ് സംഭവത്തെക്കുറിച്ച് വീഡിയോ പ്രസ്താവനയിലൂടെ അറിയിച്ചു.

വലിയ പൊട്ടിത്തെറി കേട്ടെന്നും പുകപടലങ്ങള്‍ ഉയര്‍ന്നെന്നും സമീപത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി. പൊട്ടിത്തെറി സംശയിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ഇസ്രയേല്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ജാഗ്രത വേണമെന്ന് ഇസ്രയേല്‍ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു. ഇസ്രയേല്‍ പൗരന്മാര്‍ മാളുകളിലും മാര്‍ക്കറ്റുകളിലും ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലേക്കും പോകുന്നത് ഒഴിവാക്കണം. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്.

താനൂര്‍ കസ്റ്റഡി കൊല; താമിര്‍ ജിഫ്രിയുടെ പേരില്‍ പൊലീസ് വ്യാജ ഒപ്പിട്ടു

ബ്രത്തലൈസർ പരിശോധന ഭയന്ന് മുങ്ങുന്നു; കെഎസ്ആർടിസിയിൽ ഡ്രൈവർ ക്ഷാമം

'മമ്മൂട്ടിക്കൊപ്പം'; പിന്തുണ അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ

കരിപ്പൂർ ഹജ്ജ് ക്യാമ്പ് വിഭാഗീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു, സർക്കാർ ഇടപെടണം: മുസ്‌ലിം ലീഗ്

ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കുമായി പരിശോധന; ഇന്നലെ പിടിയിലായത് മൂന്നുപേർ

SCROLL FOR NEXT