National

റിപബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡന്റ് വിശിഷ്ടാതിഥിയാകും; ക്ഷണം സ്വീകരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: 2024ലെ റിപബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ വിശിഷ്ടാതിഥിയാവുമെന്ന് സ്ഥിരീകരണമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ഇമ്മാനുവേല്‍ മക്രോണ്‍ സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. റിപബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കുമെന്ന് മക്രോണും സ്ഥിരീകരിച്ചിട്ടുണ്ട്. ക്ഷണിച്ചതിന് നന്ദിയറിയിച്ച് മക്രോണ്‍ എക്‌സില്‍ പ്രതികരിച്ചു.

75-ാം റിപബ്ലിക്ക് ദിനമാണ് 2024ലേത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയായിരുന്നു മുഖ്യാതിഥിയായി കേന്ദ്രസർക്കാർ ആദ്യം ക്ഷണിച്ചത്. പക്ഷേ, ജനുവരിയില്‍ ഇന്ത്യയിലേക്ക് എത്താനുള്ള അസൗകര്യം ചൂണ്ടിക്കാട്ടി ബൈഡന്‍ പിന്മാറി. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ മക്രോണിനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചത്. 2024 ഇന്ത്യ- ഫ്രഞ്ച് നയതന്ത്ര പങ്കാളിത്തത്തിന്റെ 25-ാം വാര്‍ഷികം കൂടിയാണ്.

ഇതുവരെ അഞ്ച് തവണ ഒരു ഫ്രഞ്ച് ദേശീയ നേതാവ് രാജ്യത്തിന്റെ റിപബ്ലിക്ക് ദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയായിട്ടുണ്ട്.1976-ലും 1998-ലും മുന്‍ ഫ്രഞ്ച് പ്രധാനമന്ത്രി ജാക്വസ് ഷിറാക് വിശിഷ്ടാതിഥിയായിരുന്നു. വലേറി ഗിസ്‌കാര്‍ഡ് ഡെസ്താങ്, നിക്കോളാസ് സര്‍കോസി, ഫ്രാന്‍സ്വാ ഹോളണ്ട് എന്നിവര്‍ യഥാക്രമം 1980, 2008, 2016 വര്‍ഷങ്ങളില്‍ ഇന്ത്യൻ റിപബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ വിദേശത്തേക്ക് കടന്നു?; ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി പൊലീസ്

തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; ഗുണ്ടകളെ പൂട്ടാൻ പൊലീസ്, സംസ്ഥാന വ്യാപക റെയ്ഡ്

'സിപിഐഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുത്'; ജോസ് കെ മാണിക്ക് ക്ഷണവുമായി കോൺഗ്രസ് മുഖപത്രം

പന്തീരാങ്കാവ് പീഡനം:രാഹുൽ വിവാഹ തട്ടിപ്പുവീരൻ? ബന്ധം വേര്‍പ്പെടുത്താതെ വീണ്ടും വിവാഹം,തെളിവ് ലഭിച്ചു

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം, ഇന്ന് നിർണായകം; ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി മന്ത്രിയുടെ ചർച്ച

SCROLL FOR NEXT