National

2026 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകും: അരവിന്ദ് പന​ഗാരിയ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽ​ഹി: 2026 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് നിതി ആയോ​ഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പന​ഗാരിയ. 2026 ഓടെ ഇന്ത്യയുടെ ജിഡിപി അഞ്ച് ട്രില്യണായി ഉയരും. അടുത്ത മൂന്ന് വർഷത്തിനുളളിൽ ജർമ്മനിയുടെയോ ജപ്പാന്‍റെയോ ജിഡിപി നിരക്ക് അഞ്ച് ട്രില്യണാകാൻ സാധ്യതയില്ലെന്നും പന​ഗാരി അഭിപ്രായപ്പെട്ടു. 'ഇന്ത്യ അറ്റ് 125: നഷ്ടപ്പെട്ട മഹത്വം വീണ്ടെടുക്കുക ആഗോള സമ്പദ്‌വ്യവസ്ഥയെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരിക' എന്ന തലക്കെട്ടിലുള്ള 18-ാമത് സി ഡി ദേശ്മുഖ് മെമ്മോറിയൽ പ്രഭാഷണത്തിൽ പനഗാരിയയുടെ പ്രതികരണം.

'നിലവിലുളള ഡോളർ നിരക്ക് വച്ച് ഇന്ത്യയുടെ ജിഡിപി 2026 ൽ യുഎസ് ഡോളർ അഞ്ച് ട്രില്യണാകും. 2027 ൽ യുഎസ് ഡോളർ 5.5 ട്രില്യണാകും. ഇതിനർത്ഥം 2026 അവസാനത്തോടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിന് നല്ല പ്രതീക്ഷകളുണ്ടെന്നാണ്. നവീകരണം ഇന്ത്യക്ക് ആവശ്യമുണ്ട്. ഇത് വ്യവസായങ്ങളുടെ വളർച്ചക്ക് ​ഗുണം ചെയ്യും,' പനഗാരിയ പറഞ്ഞു.

സാമ്പത്തിക മേഖലയെ ശക്തപ്പെടുത്തൽ അ‌ത്യാവശ്യമാണ്. ഇത് കൂടുതൽ ആളുകൾക്ക് തൊഴിൽ അവസരം നൽകും. ​ഗ്രാമങ്ങളിൽ നിന്ന് ന​ഗരപ്രദേശങ്ങളിലേക്ക് കുടിയേറാൻ ഇത് വഴിയൊരുക്കുമെന്നും പനഗാരിയ അഭിപ്രായപ്പെട്ടു. ഇത്തരം കുടിയേറ്റം ഓരോ തൊഴിലാളിയുടേയും കൃഷിക്കായുളള ഭൂമി സ്വയം വർധിപ്പിക്കും. അതോടൊപ്പം കൂടുതൽ കൂടുതൽ ജനങ്ങളെ വികസനം ഉള്ളിടത്തേക്ക് എത്തിക്കുകയും ചെയ്യുന്നുവെന്ന് പനഗാരിയ കൂട്ടിച്ചേർത്തു.

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം ചെയർമാൻ ജോൺ ചേമ്പേഴ്‌സ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പന​ഗാരിയയുടെ പ്രവചനം.

മദ്യനയ അഴിമതികേസ്; കെജ്‌രിവാളിനെയും ആപ്പിനെയും പ്രതിചേര്‍ത്ത് ഇഡി കുറ്റപത്രം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; ഒഴിഞ്ഞ് മാറി ആരോഗ്യമന്ത്രി

ഞാനും ജോണ്‍ ബ്രിട്ടാസും തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയി, സോളാര്‍ വിഷയം സംസാരിച്ചു: ചെറിയാന്‍ ഫിലിപ്പ്

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

SCROLL FOR NEXT