'ദേശത്തിന് വേണ്ടി സംഭാവന ചെയ്യൂ'; കോണ്‍ഗ്രസ് രാജ്യവ്യാപക സംഭാവന പിരിവ് ഡിസംബര്‍ 18ന് ആരംഭിക്കും

1920-21 കാലത്ത് മഹാത്മഗാന്ധി തിലക് സ്വരാജ് ഫണ്ട് നടത്തിയത് പോലെയാണ് ഇപ്പോഴത്തെ ധനസമാഹരണമെന്ന് എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
'ദേശത്തിന് വേണ്ടി സംഭാവന ചെയ്യൂ'; കോണ്‍ഗ്രസ്  രാജ്യവ്യാപക സംഭാവന പിരിവ് ഡിസംബര്‍ 18ന് ആരംഭിക്കും

ന്യൂഡല്‍ഹി: പണഞെരുക്കം പരിഹരിക്കാന്‍ ദേശവ്യാപകമായി ധനസമാഹരണം നടത്താനൊരുങ്ങി കോണ്‍ഗ്രസ്. പാര്‍ട്ടി സ്ഥാപകദിനമായ ഡിസംബര്‍ 18ന് ക്രൗഡ് ഫണ്ടിംഗ് മാതൃകയിലുള്ള ധനസമാഹരണം ആരംഭിക്കും. 138ന്‍റെ ഗുണിതങ്ങളാണ് സംഭാവനയായി സ്വീകരിക്കുക.

'ദേശത്തിന് വേണ്ടി സംഭാവന ചെയ്യൂ' എന്ന പേരിലാണ് ധനസമാഹരണം നടക്കുക. 1920-21 കാലത്ത് മഹാത്മഗാന്ധി തിലക് സ്വരാജ് ഫണ്ട് നടത്തിയത് പോലെയാണ് ഇപ്പോഴത്തെ ധനസമാഹരണമെന്ന് എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

'ദേശത്തിന് വേണ്ടി സംഭാവന ചെയ്യൂ'; കോണ്‍ഗ്രസ്  രാജ്യവ്യാപക സംഭാവന പിരിവ് ഡിസംബര്‍ 18ന് ആരംഭിക്കും
കരിങ്കൊടി;ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

കോണ്‍ഗ്രസിന്റെ 138ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ചാണ് 138ന്റെ ഗുണിതങ്ങളായി സംഭാവന സ്വീകരിക്കുന്നതെന്ന് എഐസിസി ഖജാന്‍ജി അജയ് മാക്കന്‍ പറഞ്ഞു. 138, 1380, 13,800 രൂപ സംഭാവനയായി തരണമെന്ന് രാജ്യത്തെ പൗരന്മാരോട് കോണ്‍ഗ്രസ് അഭ്യര്‍ത്ഥിക്കുകയാണ്. മെച്ചപ്പെട്ട ഇന്ത്യക്ക് വേണ്ടി കോണ്‍ഗ്രസിന് പ്രവര്‍ത്തിക്കാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ ഡിസംബര്‍ 18ന് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ധനസമാഹരണം ഉദ്ഘാടനം ചെയ്യും. രണ്ട് വെബ്‌സൈറ്റുകള്‍ വഴിയാണ് സംഭാവന സ്വീകരിക്കുക.

'ദേശത്തിന് വേണ്ടി സംഭാവന ചെയ്യൂ'; കോണ്‍ഗ്രസ്  രാജ്യവ്യാപക സംഭാവന പിരിവ് ഡിസംബര്‍ 18ന് ആരംഭിക്കും
മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; ലാത്തി വീശി പൊലീസ്

കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികള്‍, ജനപ്രതിനിധികള്‍, എഐസിസി, പിസിസി, ജില്ലാ കമ്മറ്റി ഭാരവാഹികള്‍ എന്നിവര്‍ കുറഞ്ഞത് 1380 രൂപയെങ്കിലും നല്‍കണം. പാര്‍ട്ടി നേതാക്കളില്‍ നിന്നും പിന്തുണക്കുന്നവരില്‍ നിന്നും കൂടുതല്‍ തുകകള്‍ സംഭാവന നല്‍കാന്‍ കഴിയുന്നവരെ കണ്ടെത്തി നല്‍കണമെന്നും അജയ് മാക്കന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com