National

മധ്യപ്രദേശ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ ഇന്ന് ചുമതലയേൽക്കും; ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യുഡൽഹി: മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്. മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍യാദവ് ഇന്ന് രാവിലെ 11.30ന് ഭോപ്പാലിൽ സത്യപ്രതിജ്ഞ ചെയ്യും. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായി ഉച്ചക്ക് രണ്ട് മണിക്ക് റായ്പൂരില്‍ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിൽ ഉപമുഖ്യമന്ത്രിമാരായി രാജന്ദ്രേ ശുക്ലയും ജഗദീഷ് ദേവഡയും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ എന്നിവർ പങ്കെടുക്കും.

മൂന്ന് തവണ എംഎൽഎയായ വ്യക്തിയാണ് മോഹന്‍യാദവ്. എല്ലാ പ്രവചനങ്ങളെയും തകർത്തുകൊണ്ടാണ് അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രിയായത്. 2013ൽ ഉജ്ജയിനിൽ നിന്നാണ് അദ്ദേഹം ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം 2018ലും 2023ലും മണ്ഡലത്തിൽ നിന്നും വിജയിച്ചു. മോഹൻ യാദവ്, ശിവരാജ് സിംഗ് ചൗഹാന്റെ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു. നരേന്ദ്ര സിംഗ് തോമറാകും മധ്യപ്രദേശ് നിയമസഭാ സ്പീക്കർ.

ഛത്തീസ്ഗഡിലെ ആദിവാസി വിഭാഗത്തിൽ നിന്നുളള ആദ്യ മുഖ്യമന്ത്രിയാണ് മുൻ കേന്ദ്രമന്ത്രിയും മുൻ എംപിയുമായ വിഷ്ണു ദേവ് സായി. മുൻ മുഖ്യമന്ത്രി രമൺ സിംഗ് സ്പീക്കറാകും. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ ഡിസംബർ 15ന് സത്യപ്രതിജ്ഞ ചെയ്യും.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT