National

തിരഞ്ഞെടുപ്പില്‍ വിജയിച്ച 10 ബിജെപി എംപിമാര്‍ രാജി കൈമാറി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി എംപിമാരും മന്ത്രിമാരും ലോക്‌സഭയില്‍ നിന്നും രാജിവെച്ചു. രാജിക്കത്ത് പാര്‍ലമെന്റില്‍ സ്പീക്കര്‍ക്ക് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദി, അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം 12 ല്‍ 10 എംപിമാരും രാജി കൈമാറിയെന്നാണ് വിവരം. നദ്ദക്കൊപ്പമാണ് അവര്‍ സ്പീക്കറെ കാണാനെത്തിയത്.

മധ്യപ്രദേശില്‍ നിന്നുള്ള നരേന്ദ്ര തോമര്‍, പ്രഹ്ലാദ് പട്ടേല്‍, റിതി പഥക്, രാകേഷ് സിംഗ്, ഉദയ് പ്രതാപ് സിംഗ് എന്നിവരും രാജസ്ഥാനില്‍ നിന്നുള്ള രാജ്യവര്‍ധന്‍ രാത്തോര്‍, ദിയ കുമാര്‍ എന്നിവരും ഛത്തീസ്ഗഢില്‍ നിന്നുള്ള അരുണ്‍ സാവോ, ഗോമതി എന്നിവരുമാണ് രാജി കൈമാറിയത്. ഇവരില്‍ തോമറും പട്ടേലും സിങ്ങും കേന്ദ്രമന്ത്രിമാരാണ്.

അതേസമയം ബാബ ബാലക്നാഥും രേണുക സിംഗും ഇതുവരെ രാജി സമര്‍പ്പിച്ചിട്ടില്ല. രാജ്യസഭാ എംപിയായ കിരോരി ലാല്‍ മീണയും രാജ്യസഭാ അധ്യക്ഷന് രാജിക്കത്ത് കൈമാറി. മന്ത്രി സ്ഥാനത്ത് നിന്നും ഉടന്‍ രാജിവെക്കുമെന്ന് പ്രഹ്ലാദ് പട്ടേല്‍ പ്രതികരിച്ചു.

മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രി പദം സംബന്ധിച്ച് ഇതുവരേയും തീരുമാനം ആയിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ മുഖങ്ങളെ അവതരിപ്പിക്കാനാണ് ബിജെപി തീരുമാനം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് ബിജെപി നീക്കമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വം കൂടിയാലോചനകള്‍ നടത്തിവരികയാണ്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ നാലര മണിക്കൂര്‍ നീണ്ട യോഗമാണ് നടത്തിയത്. നരേന്ദ്രമോദിക്ക് പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. അമിത് ഷായും ജെപി നദ്ദയും ബിജെപി സംസ്ഥാന നേതാക്കളുമായി നടത്തിയ യോഗത്തിന് ശേഷമാണ് നരേന്ദ്ര മോദിയുടെ വസതിയില്‍ കൂടിക്കാഴ്ച്ച നടന്നത്.

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർക്ക് എത്തിച്ച കൈമടക്ക് പിടികൂടി വിജിലൻസ്

വിദ്വേഷപ്രസം​ഗം, മോദിയെ തിരഞ്ഞെടുപ്പിൽ അയോ​ഗ്യനാക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി

ഹരിഹരന്റെ വീടിനു മുൻപിലെത്തി അസഭ്യം പറഞ്ഞ കേസ്; പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു

രാജ്യത്ത് എല്‍ടിടിഇ നിരോധനം അഞ്ച് വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

വടകരയിൽ കാഫിർ പ്രയോഗം നടത്തിയ ആളെ കണ്ടെത്തണം, ഇല്ലെങ്കിൽ നിയമനടപടി: കുഞ്ഞാലിക്കുട്ടി

SCROLL FOR NEXT