National

പാർലമെൻ്റ് ശൈത്യകാല സമ്മേളനം; കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ആരംഭിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ആരംഭിച്ചു. ഡിസംബർ 4 മുതൽ 22 വരെയാണ് ശൈത്യകാല സമ്മേളനം. പാർലമെൻ്റിൻ്റെ സുഗമമായ നടത്തിപ്പ് ലക്ഷ്യം വെച്ചാണ് പാർലമെൻ്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി സർവ്വകക്ഷി യോഗം വിളിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നാളെ നടക്കുന്നതിനാലാണ് സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുൻപ് സർവ്വകക്ഷി യോഗം വിളിച്ചത്.

മുൻ കാലത്ത് പാർലമെന്റ് സമ്മേളനത്തിൻ്റെ തലേദിവസമാണ് യോഗം ചേരാറുള്ളത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സമ്മേളനത്തിൽ പ്രതിഫലിക്കുമെന്നുറപ്പാണ്. ഉത്തരകാശി തുരങ്ക ദുരന്തം, തൊഴിലില്ലായ്മ, മണിപ്പൂർ അടക്കം പ്രതിപക്ഷം ഉയർത്തുന്ന വിഷയങ്ങൾ പാർലമെന്റ് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യം. പുതിയ പാർലമെൻ്റ് മന്ദിരത്തിലായിരിക്കും ഇത്തവണ പൂർണ്ണമായും സഭ ചേരുക.

നേരത്തെ ജൂലൈ 20ന് ആരംഭിച്ച പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനം ഏതാണ്ട് പൂർണ്ണമായും പ്രതിപക്ഷ ബഹളത്തെ തുടർന്ന് തടസ്സപ്പെട്ടിരുന്നു. മണിപ്പൂർ വിഷയം ചർച്ചചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം നിരാകരിച്ചതിനെ തുടർന്നായിരുന്നു സഭ തടസ്സപ്പെട്ടത്. അയോഗ്യത മാറി രാഹുൽ ഗാന്ധി വീണ്ടും സഭയിലെത്തിയത് കഴിഞ്ഞ പാർലമെൻ്റ് സമ്മേളനത്തിനിടെയായിരുന്നു. സർക്കാരിനെതിരെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരികയും ചെയ്തിരുന്നു. പഴയ പാർലമെൻ്റ് കെട്ടിടത്തിൽ തുടങ്ങിയ വർഷകാല സമ്മേളനം പുതിയ കെട്ടിടത്തിലായിരുന്നു അവസാനിച്ചത്. 23 ദിവസങ്ങളിലായി നടന്ന വർഷകാല സമ്മേളനത്തിൽ 17 സിറ്റിം​ഗുകളാണ് പ്ലാൻ ചെയ്തിരുന്നത്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT