National

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് 28ല്‍ 20 ലോക്‌സഭ സീറ്റുകള്‍; യോഗം വിളിച്ച് മുഖ്യമന്ത്രി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ 28 ലോക്‌സഭ മണ്ഡലങ്ങളില്‍ കുറഞ്ഞത് 20 മണ്ഡലങ്ങളിലെങ്കിലും വിജയിക്കാന്‍ കഴിയണമെന്ന് യോഗം തീരുമാനിച്ചു.

19 മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. സംസ്ഥാനത്തെ പ്രകൃതിദുരന്ത സാഹചര്യത്തെ കുറിച്ചും കേന്ദ്ര സഹായമൊന്നും ലഭിക്കാത്തതിനെ കുറിച്ചും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ചര്‍ച്ച ചെയ്‌തെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു.

'സിദ്ധരാമയ്യയും ഡി കെ ശിവകുമാറും വിളിച്ച യോഗത്തിന്റെ പ്രധാന ചര്‍ച്ച അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പായിരുന്നു. എല്ലാ വിഷയങ്ങളും ചര്‍ച്ചക്ക് വന്നു. ഞങ്ങളുടെ ലക്ഷ്യം 20 സീറ്റുകളില്‍ വിജയിക്കുക എന്നതാണ്', രാമലിംഗ റെഡ്ഡി പറഞ്ഞു.

ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളാക്കാന്‍ കഴിയുന്നവരെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയായെന്ന് രാമലിംഗ റെഡ്ഡി സമ്മതിച്ചു.

കെ എസ് ഹരിഹരനെതിരെ കേസെടുത്ത് പൊലീസ്; നടപടി കെ കെ ശൈലജയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമ‍ർശത്തിൽ

രാജ്മോഹൻ ഉണ്ണിത്താനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ

കെ എസ് ഹരിഹരന്റെ വീട്ടിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞു

'സ്ത്രീ വിരുദ്ധ പരാമർശം നാക്കുപിഴ', കെ കെ ശൈലജയോടും മഞ്ജുവാര്യരോടും മാപ്പ് പറഞ്ഞ് കെ എസ് ഹരിഹരൻ

അണുബോംബുണ്ടാക്കാൻ പദ്ധതിയില്ല, ഭീഷണിയെങ്കിൽ നയത്തിൽ മാറ്റം വരുത്തും; ഇറാന്റെ മുന്നറിയിപ്പ്

SCROLL FOR NEXT