National

'വൻതോതിൽ കള്ളവോട്ട് നടന്നു'; ത്രിപുരയിൽ വോട്ടെണ്ണൽ ബഹിഷ്കരിക്കാൻ ഇടതുപാർട്ടികൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അഘർത്തല: ത്രിപുരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ബഹിഷ്കരിക്കാനൊരുങ്ങി സിപിഐഎം നേതൃത്വത്തിലുള്ള ഇടത് സഖ്യം. തിരഞ്ഞെടുപ്പിൽ വൻതോതിൽ കൃത്രിമം നടന്നതിനെതിരെ ഇലക്ഷൻ കമ്മീഷൻ നടപടിയൊന്നും എടുത്തില്ലെന്ന് ആരോപിച്ചാണ് ബഹിഷ്കരണത്തിനൊരുങ്ങുന്നത്. സെപാഹിജല ജില്ലയിലെ ധൻപൂർ, ബോക്സാന​ഗർ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് കൃത്രിമത്വം നടന്നെന്ന് സിപിഐഎം ആരോപിക്കുന്നത്.

സെപ്തംബർ അഞ്ചിന് നടന്ന തിരഞ്ഞെടുപ്പിൽ 86.50 ശതമാനം പോളിം​ഗ് രേഖപ്പെടുത്തിയിരുന്നു. പോളിം​ഗ് തുടങ്ങിയപ്പോൾ തന്നെ കള്ളവോട്ട് ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്ന് ഇടതുമുന്നണി കൺവീനർ നാരായൺ കർ പറഞ്ഞു. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും പുതിയ പോളിംഗ് പ്രഖ്യാപിക്കണമെന്ന് ഇടതുമുന്നണി അന്ന് തന്നെ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.

സിപിഐഎം എംഎൽഎ സാംസുൽ ഹഖിന്റെ മരണത്തെ തുടർന്നാണ് ബോക്സാനഗർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രമന്ത്രി പ്രതിമ ഭൂമിക് എംഎൽഎ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ധൻപൂരിലെ ഉപതിരഞ്ഞെടുപ്പ് നടന്ന്. ബോക്സാനഗർ മണ്ഡലത്തിൽ ബിജെപിയുടെ തഫജ്ജൽ ഹുസൈനെതിരെയാണ് സിപിഐഎമ്മിന്റെ മിസാൻ ഹുസൈൻ മത്സരിക്കുന്നത്. ധൻപുർ മണ്ഡലത്തിൽ ബിജെപിയുടെ ബിന്ദു ധേപ്നാഥും സിപിഐഎമ്മിന്റെ കൗശിക് ചന്ദ്രയുമാണ് മത്സരിക്കുന്നത്.

Story Highlights: CPI(M) announces boycott of counting in Tripura bypolls

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT