Kozhikode

കോഴിക്കോട് ഫർണിച്ചർ നിർമ്മാണ സ്ഥാപനത്തിൽ വൻ തീപിടുത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: പള്ളിക്കണ്ടി അഴീക്കൽ റോഡിലെ ഫർണിച്ചർ നിർമ്മാണ സ്ഥാപനത്തിൽ വൻ തീപിടുത്തം. സ്ഥാപനത്തിന്റെ മൂന്നാം നിലയിലെ മേൽക്കൂരയടക്കം കത്തിനശിച്ചു. അഞ്ച് ഫയർ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

വൈകുന്നേരം അഞ്ച് മണിയോടെയാണ് ഗ്ലെൻ വുഡ് എന്ന ഫർണീച്ചർ നിർമ്മാണ സ്ഥാപനത്തിൽ തീ പിടിച്ചത്. അപ്രതീക്ഷിതമായി തീ പടർന്നതോടെ തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഗ്യാസ് സിലണ്ടറുകൾ ഉൾപ്പെടെ നാട്ടുകാർ ഇടപെട്ട് മാറ്റിയത് മൂലം വൻ ദുരന്തമാണ് ഒഴിവായത്.

മരം ഉരുപ്പടികളിലേക്കും തുടർന്ന് ഫർണീച്ചർ നിർമ്മാണത്തിനായി ശേഖരിച്ച പ്ലൈവുഡുകളിലേക്കും തീപടർന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഏറെ നേരം നീണ്ട ശ്രമങ്ങൾക്ക് ഒടുവിലാണ് തീ പൂർണമായും അണയ്ക്കാൻ സാധിച്ചത്.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT