Kerala

വിധിയെഴുതി കേരളം: പ്രവചനാതീതം, മുന്നണികളുടെ നെഞ്ചിടിപ്പ് ഏറ്റുന്ന കണക്കുകള്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: വേനല്‍ച്ചൂടിനെയും വെല്ലുന്ന മികച്ച പോളിങ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം പോളിംഗ് 70 ശതമാനത്തിനു മുകളിലാണ്. വോട്ടിംഗ് സമയം കഴിഞ്ഞിട്ടും പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര പ്രകടമായതിനാല്‍ അന്തിമ കണക്കുകളില്‍ വര്‍ധനവുണ്ടാകും.

തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കണ്ട ആവേശത്തിന്റെ തനിയാവര്‍ത്തനമാണ് പോളിങ് ബൂത്തുകളിലും പ്രകടമായത്. മുന്നണികള്‍ക്ക് ആത്മവിശ്വാസം പകരുന്നതിനൊപ്പം അവരുടെ നെഞ്ചിടിപ്പും ഏറ്റുന്ന കണക്കുകളാണ് പുറത്തു വരുന്നത്. ആദ്യ മണിക്കൂര്‍ മുതല്‍ കണ്ട ആവേശത്തോടെയുള്ള വോട്ടിംഗ് ആരെ തുണക്കുമെന്നത് പ്രവചനാതീതമാണ്.

മുന്നണികള്‍ക്ക് പിടികൊടുക്കാത്ത വിധത്തിലാണ് അടിയൊഴുക്കുകളുടെ ആഴവും. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്. ഏറ്റവും കുറവ് പത്തനംതിട്ടയിലും. കാടിളക്കിയുള്ള പ്രചാരണത്തില്‍ മാറി മറിഞ്ഞ വിഷയങ്ങളില്‍ ജനങ്ങളെ സ്വാധീനിച്ചത് ഏതൊക്കെ എന്നത് ഏറെ നിര്‍ണായകമാണ്. ജനങ്ങള്‍ ആവേശത്തോടെ സമീപിച്ചെങ്കിലും, വോട്ടിംഗ് മെഷീന്‍ തകരാറും സാങ്കേതിക പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിചയക്കുറവും പലയിടത്തും വോട്ടിംഗ് നടപടികള്‍ വൈകുന്നതിന് കാരണമായി.

മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം വോട്ട് ചെയ്യാതെ പലരും മടങ്ങുന്ന സാഹചര്യവും ചില ബൂത്തുകളില്‍ ഉണ്ടായി. വോട്ടിംഗ് നടപടികളില്‍ വീഴ്ച ആരോപിച്ച് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ബോധപൂര്‍വ്വമുള്ള വീഴ്ചയായിട്ടാണ് പ്രതിപക്ഷം ഇതിനെ നോക്കിക്കാണിക്കുന്നത്. ബൂത്ത് അടിസ്ഥാനത്തില്‍ കണക്കുകള്‍ ശേഖരിച്ച് അന്തിമ അവലോകനത്തിലേക്ക് മുന്നികള്‍ കടന്നിട്ടുണ്ട്. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട സംഘര്‍ഷങ്ങളുണ്ടായെങ്കിലും പൊതുവേ സമാധാനപരമായിരുന്നു വോട്ടെടുപ്പ്.

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

SCROLL FOR NEXT