Kerala

സ്വാ​ഗത ബോർഡുകൾ നീക്കി; വയനാട്ടിൽ സുരേന്ദ്രനും പൊലീസുമായി തർക്കം,ബലപ്രയോ​ഗം നടത്തി ബിജെപി പ്രവർത്തകർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൽപ്പറ്റ: മാനന്തവാടിയിൽ പൊലീസും വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനും തമ്മിൽ തർക്കം ഉണ്ടായി. മാനന്തവാടിയിൽ ബിജെപി പ്രചാരണ ബോർഡുകൾ പൊലീസ് എടുത്തു മാറ്റിയതിനെത്തുടർന്നാണ് തർക്കമുണ്ടായത്.

ബിജെപി തമിഴ്‌നാട് അധ്യക്ഷനും കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈയെ സ്വാഗതം ചെയ്തുകൊണ്ട് മാനന്തവാടിയിൽ ബിജെപി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകൾ നീക്കിയതാണ് തര്‍ക്കത്തിന് കാരണമായത്. പിന്നീട് ബിജെപി പ്രവര്‍ത്തകര്‍ പൊലീസിനോട് ബലപ്രയോഗം നടത്തി ബോര്‍ഡുകൾ തിരികെ സ്ഥാപിച്ചു.

യുഡിഎഫും എൽഡിഎഫും വർഗീയത പ്രചരിപ്പിക്കുകയാണെന്ന് കെ സുരേന്ദ്രൻ ഇന്നലെ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി വർഗീയത പരത്തുകയാണ്. പ്രതിപക്ഷം അതിന് കൂട്ടുനിൽക്കുകയാണ്. ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗത്തെ മാത്രമാണ് എൽഡിഎഫും യുഡിഎഫും കാണുന്നത്. എല്ലാ വിഭാഗത്തിനും നീതി ലഭിക്കണമെന്നതാണ് ബിജെപിയുടെ ആവശ്യം. എന്നാൽ കേരളത്തിൽ ക്രൈസ്തവ വിഭാഗത്തിനോട് വിവേചനം തുടരുകയാണ്.

സർക്കാരിന് തെറ്റുപറ്റിയതിനാലാണ് തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർക്കെതിരേ നടപടിയെടുത്തത്. ശ്രീരാമന്റെ പടം പൂരത്തിൽ കുടമാറ്റത്തിന് വെക്കുന്നതും മഠത്തിൽ വരവ് തടഞ്ഞതും എന്തിനാണ്. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും അല്ലാതെ ചെഗുവേരയുടെ കുട ഉയർത്തണമെന്നാണോ സി പി ഐ എം പറയുന്നതെന്നും സുരേന്ദ്രൻ ചോദിച്ചിരുന്നു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT