Kerala

'കേരളത്തിൽ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും, അത് പൊന്നാനിയിൽ ആയിരിക്കും'; ഇ ശ്രീധരൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: കേരളത്തിൽ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. അത് പൊന്നാനിയിൽ ആയിരിക്കുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. കേരളത്തിൽ ബിജെപി ഇത്തവണ 8- 10 സീറ്റ്‌ നേടും. കേന്ദ്രം ഇത്തവണയും ബിജെപി ഭരിക്കും. മോദി മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയിട്ടില്ല. അത് മൻമോഹൻ സിംഗ് മുൻപ് പറഞ്ഞതാണെന്നും ഇ ശ്രീധരൻ പറഞ്ഞു.

പൗരത്വ ഭേദഗതിയെക്കുറിച്ച് പഠിക്കാതെ വ്യാജ പ്രചാരണം നടത്തുന്നുണ്ട്. പൗരത്വ ബില്ലുകൊണ്ട് ഇവിടെയുള്ള ആളുകൾക്ക് ഒരു വിഷമവും ഉണ്ടാവില്ല. താൻ ഇനി എവിടെയും മത്സരിക്കാനില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ്‌ വന്നാൽ മത്സരിക്കില്ല. പ്രായം കണക്കിലെടുത്ത് മത്സരിക്കാനാവില്ല. വികസന കാര്യങ്ങളിൽ രാഷ്ട്രീയഭേദമന്യേ ആരുമായും സഹകരിക്കും. ഏത് പാർട്ടിയാണെന്ന് നോക്കാതെ നാട്ടുകാർക്ക് ഗുണം വരുന്ന ഏത് കാര്യത്തിനും ആരുമായും സഹകരിക്കുമെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT