Kerala

'വീട്ടിലെ വോട്ട്' ഏറ്റു; കേരളത്തിൽ ഇതുവരെ വോട്ട് ചെയ്തത് 1,42,799 പേർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: 85വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വീട്ടിൽ തന്നെ വോട്ട് ചെയ്യാമെന്ന പുതിയ സംവിധാനത്തിന് വലിയ സ്വീകാര്യതയാണ് ഇതുവരെ ലഭിച്ചത്. 1,42,799 വരെ 'വീട്ടിലെ വോട്ട്' വഴി വോട്ട് രേഖപ്പെടുത്തിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക്. അപേക്ഷിച്ചവരില്‍ 81% പേരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. . പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും വോട്ട് രേഖപ്പെടുത്തി. ഏപ്രില്‍ 25 വരെ വീട്ടില്‍ വോട്ട് രേഖപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

ബാലറ്റ് വോട്ടിങ്ങാണ് നടത്തുക. വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ സീൽ ചെയ്ത് മെറ്റൽ ബോക്സിൽ നിക്ഷേപിക്കും. ഈ ബോക്സുകൾ സ്ട്രോങ് റൂമിൽ സൂക്ഷിക്കും. പൂർണമായും സ്വകാര്യത പാലിച്ചുകൊണ്ടാണ് വോട്ടെടുപ്പ് നടത്തുന്നത്. വിശ്വാസ്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകിയിട്ടുണ്ട്.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT