Kerala

കേരളം മതമൈത്രിയുടേതെന്ന് സമ്മതിക്കുന്നുണ്ടോ? ഒഴിഞ്ഞുമാറി രാജീവ്,നാളെ പറയാമെന്ന് വിവി രാജേഷ്, വീഡിയോ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: കേരളം മതമൈത്രിയുടേതാണെന്ന് സമ്മതിക്കുന്നുണ്ടേയെന്ന ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. ഇന്ന് വിഷു ആശംസകള്‍ നേരാനാണ് സമ്മേളനം വിളിച്ചതെന്നും ചോദ്യത്തിന് നാളെ മറുപടി പറയാമെന്നും വി വി രാജേഷ് പറഞ്ഞു. ചോദ്യം സ്ഥാനാര്‍ത്ഥിയോടാണെന്ന് ആവര്‍ത്തിച്ചെങ്കിലും രാജീവ് ചന്ദ്രശേഖര്‍ ഒഴിഞ്ഞുമാറി.

രാജീവ് ചന്ദ്രശേഖര്‍, ശോഭന, വിവി രാജേഷ് എന്നിവരായിരുന്നു തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടത്. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതിനാലാണ് വിഷു ദിനം കേരളത്തില്‍ എത്തിയതെന്നും രാജീവ് ചന്ദ്രശേഖറിന് തന്റെ പൂര്‍ണ്ണപിന്തുണയുണ്ടെന്നും ശോഭന പ്രതികരിച്ചു. നാളെ പ്രധാനമന്ത്രിയുടെ പരിപാടിയിലും ശോഭന പങ്കെടുക്കും.

ബിജെപിയില്‍ അംഗത്വമെടുക്കുമോയെന്ന ചോദ്യത്തിന് ആദ്യം മലയാളം പഠിക്കട്ടെയെന്നായിരുന്നു മറുപടി. മലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെ. ഇപ്പോള്‍ നടി മാത്രമാണ്. ബാക്കിയെല്ലാം പിന്നീടെന്നും ശോഭന പ്രതികരിച്ചു. ശോഭനയ്ക്ക് രാജീവ് ചന്ദ്രശേഖര്‍ വിഷു കൈനീട്ടം നല്‍കി.

അതിനിടെ വാര്‍ത്താ സമ്മേളനം പുരോഗമിക്കവെ ആശംസയര്‍പ്പിച്ചുകൊണ്ടുള്ള ഫ്‌ളക്‌സ് അഴിഞ്ഞുവീണു. അപ്രതീക്ഷീതമായി സംഭവത്തില്‍ ശോഭന ഞെട്ടി. പ്രധാനമന്ത്രിയുടെയും രാജീവ് ചന്ദ്രശേഖറിന്റെയും വിഷു ആശംസകള്‍ നേര്‍ന്നുള്ള ഫ്‌ളക്‌സാണ് അഴിഞ്ഞു വീണത്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT