Kerala

'ലൗ ജിഹാദ് ഉള്‍പ്പെടെ കഥകള്‍ ചിലര്‍ മെനഞ്ഞു'; ജസ്‌ന ജീവിച്ചിരിപ്പില്ലെന്നുറപ്പുണ്ടെന്ന് പിതാവ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് ജെയിംസ് ജോസഫ്. ഇക്കാര്യം സിബിഐയോട് സൂചിപ്പിക്കാന്‍ അവസരം കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ അന്വേഷണത്തില്‍ തൃപ്തിയില്ല എന്ന് താന്‍ പറയുന്നില്ല. സിബിഐ അന്വേഷണത്തില്‍ കണ്ടെത്താത്ത ചില പോയിന്റുകളിലേക്ക് താന്‍ വിരല്‍ ചൂണ്ടി എന്ന് മാത്രം. മകള്‍ ജീവിച്ചിരിപ്പില്ല എന്നുറപ്പുണ്ട്. ഇക്കാര്യം സിബിഐ യോട് സൂചിപ്പിക്കാന്‍ അവസരം കിട്ടിയില്ല. ലൗ ജിഹാദ് ഉള്‍പ്പെടെ കഥകള്‍ ചിലര്‍ മെനഞ്ഞു. ബംഗളുരു ചെന്നൈ ഇന്ത്യയ്ക്ക് പുറത്ത് എന്നിവിടങ്ങളില്‍ കണ്ടു എന്നും പ്രചാരണമുണ്ടായി. ജെസ്‌ന ജീവിച്ചിരിക്കുകയാണെങ്കില്‍ തന്നെ വിളിക്കുമായിരുന്നു. ഏത് സാഹചര്യത്തിലാണെങ്കിലും തന്നെ ബന്ധപ്പെട്ടേനെ. ഈ വിവരമൊന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പറയാന്‍ കഴിഞ്ഞില്ല. അതിനപ്പുറമുള്ള അന്വേഷണമാണ് അവര്‍ നടത്തിയത്. തന്നെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയിരുന്നുവെന്നും ജെയിംസ് ജോസഫ് പറഞ്ഞു.

കെ ജി സൈമണ്‍ ചില കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. വിരമിക്കുന്നതിന് മുമ്പ് ചില ഉദ്യോഗസ്ഥര്‍ ചിലത് പറയും. പൊലിസിന് സൂചനയുണ്ടായിരുന്നു മകള്‍ ജീവിച്ചിരുപ്പില്ല എന്ന്.

അതുകൊണ്ടാണ് അജ്ഞാത മൃതദേഹങ്ങള്‍ കാണുമ്പോള്‍ എല്ലാം വിവരങ്ങള്‍ തന്നിരുന്നത്. പത്തൊമ്പതാം തീയതിക്കുശേഷം എല്ലാം വിശദമായി പറയാം.

ജസ്‌നയുടെ ആണ്‍ സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. ആ സുഹൃത്ത് കുഴപ്പക്കാരനല്ല. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസം മുമ്പാണ് തനിക്ക് ലഭിച്ചത്. താനും ടീമും അന്വേഷണ റിപ്പോര്‍ട്ട് വെച്ച് പഠിച്ചു. അങ്ങനെയാണ് മകള്‍ ജീവിച്ചിരിപ്പില്ല എന്ന് മനസ്സിലായതെന്നും ജെയിംസ് ജോസഫ് പറഞ്ഞു.

മകളുടെ തിരോധാനത്തില്‍ മറ്റൊരാളെ സംശയിക്കുന്നു. വിവരങ്ങള്‍ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. പൂര്‍ണ്ണ വിവരങ്ങള്‍ സാഹചര്യം എത്തുമ്പോള്‍ കോടതിക്ക് നല്‍കുമെന്നും ജെയിംസ് ജോസഫ് പറഞ്ഞു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT