Kerala

അനിൽ ആൻ്റണിക്ക് എതിരായ ആരോപണം എ കെ ആൻ്റണിയെ ലക്ഷ്യം വച്ചുള്ള നീക്കം; കെ സുരേന്ദ്രൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂർ : പാനൂർ ബോംബ് സ്ഫോടനത്തിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബോംബ് നിർമ്മാണത്തിൽ വൈദഗ്ധ്യം ഉള്ളവരുടെ ലിസ്റ്റ് പൊലിസിൻ്റെ കയ്യിൽ ഉണ്ട് അവിടേക്ക് അന്വേഷണം പോകുന്നില്ലെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

അനിൽ ആൻ്റണിക്ക് എതിരെ ദല്ലാൾ നന്ദകുമാർ നടത്തിയ ആരോപണം എ കെ ആൻ്റണിയെ ലക്ഷ്യം വച്ചുള്ള നീക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. അനിൽ ആൻ്റണി ബിജെപിയിൽ വന്നതിൽ പിന്നെ എ കെ ആൻ്റണിയെ ഫിനിഷ് ചെയ്യാൻ നീക്കമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കേരള സ്റ്റോറിക്ക് ബദല് കൊണ്ടുവന്നിട്ട് കാര്യം ഇല്ലായെന്നും അത് നടന്ന സ്റ്റോറിയാണ്. ഡിവൈഎഫ്ഐ പ്രവർത്തകർ വി മുരളീധരനെ ആക്രമിക്കാൻ ശ്രമിച്ചെന്നും സിപിഐഎം ഭീകരവാദ സംഘടനയായി മാറിയെന്നും അ​ദ്ദേഹം പറഞ്ഞു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT