Kerala

'ഡോൺ ബോസ്കോ' എന്ന പേരിൽ മെയിലയച്ചത് വനിത? അരുണാചലിലെ കൂട്ടമരണങ്ങളുടെ കാരണം തെളിയുന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: അരുണാചലിൽ ജീവനൊടുക്കിയ നവീൻ തോമസ് എട്ടുവർഷമായി മരണാനന്തര ജീവിതത്തെക്കുറിച്ച് ഇൻ്റർനെറ്റിൽ സേർച്ച് ചെയ്തിരുന്ന വിവരം പൊലീസിന് ലഭിച്ചു. പുനർജന്മത്തിൽ വിശ്വസിച്ചായിരുന്നു നവീൻ പങ്കാളിക്കും സുഹൃത്തിനുമൊപ്പം ജീവനൊടുക്കിയത്. ‘ഡോൺ ബോസ്കോ’ എന്ന പേരിൽ മെയിൽ സന്ദേശങ്ങൾ അയച്ചത് ഒരു വനിതയാണെന്ന വിവരമാണ് പുറത്ത് വരുന്നത്. അരുണാചലിൽ ജീവനൊടുക്കിയ മൂന്നുപേരുടെയും മെയിലുകളും ചാറ്റുകളും മെയിലുകളും പരിശോധിക്കുകയാണെന്നും ഉടനെ തന്നെ മരണത്തിലേക്കു നയിച്ച കാരണങ്ങൾ വ്യക്തമാകുമെന്നുമാണ് റിപ്പോർട്ട്.

പരപ്രേരണയാലല്ല സ്വന്തം വിശ്വാസത്തിനനുസരിച്ചാണ് ഇവർ മരിക്കാൻ തീരുമാനിച്ചതെന്ന നിഗമനത്തിലേയ്ക്കാണ് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്. മരിക്കുന്നതിനു മുൻപ് മൂവരും സന്തോഷത്തിലായിരുന്നു എന്നതിന്റെ തെളിവുകൾ സിസിടിവി പരിശോധനയിൽ പൊലീസിനു ലഭിച്ചതായുള്ള വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ആത്മഹത്യാക്കുറിപ്പിൽ മൂന്നുപേരും പേരെഴുതി ഒപ്പിട്ടതും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഒപ്പും കൈയ്യക്ഷരവും മരിച്ചവരുടേത് തന്നെയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ആര്യക്ക് സ്ഥിരമായി അന്യഗ്രഹ ജീവിതത്തെ കുറിച്ച് വിവരങ്ങൾ അയച്ചത് നവീൻ ആണെന്നാണ് നിലനിൽക്കുന്ന സംശയം. കാര്യങ്ങളിൽ കൂടുതൽ വിശ്വാസം നൽകാൻ ഡോൺ ബോസ്കോ എന്ന വ്യാജ ഇമെയിൽ വഴി സന്ദേശം അയച്ചതാണോ എന്നും സംശയമുണ്ട്.

നിലവിൽ ബാഹ്യ ഇടപെടലിന് തെളിവ് ലഭിച്ചിട്ടില്ല, മുഖ്യസൂത്രധാരൻ നവീൻ തന്നെയെന്നാണ് അന്വേഷണസംഘത്തിന്റെ നി​ഗമനം. കൂടുതൽ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തും. മരണത്തിനായി അരുണാചൽ പ്രദേശ് തിരഞ്ഞെടുത്തത് വിശ്വാസത്തിന്റെ ഭാഗമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അന്യഗ്രഹജീവിതം സാധ്യമാകുമെന്ന വിശ്വാസത്താൽ ഉയർന്ന പ്രദേശം തിരഞ്ഞെടുത്തതാകാം.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT