ശോഭാ സുരേന്ദ്രന്‍
ശോഭാ സുരേന്ദ്രന്‍ 
Kerala

ഇന്നോവ ക്രിസ്റ്റ; 43,300 രൂപയുടെ നിക്ഷേപം; ശോഭാ സുരേന്ദ്രന്റെ കൈവശമുള്ളത് പതിനായിരം രൂപ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലപ്പുഴ: എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ കൈവശമുള്ളത് പതിനായിരം രൂപ. നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭർത്താവിന്റെ കൈവശം 15,000 രൂപയാണുള്ളത്. വിവിധ ബാങ്കുകളിലായി 43,300 രൂപയുടെ നിക്ഷേപമുണ്ട്. ശോഭയ്ക്ക് 20 ലക്ഷം രൂപ മതിക്കുന്ന ഇന്നോവ ക്രിസ്റ്റയും ഭർത്താവിന് മാരുതി സ്വിഫ്റ്റ് കാറുമുണ്ട്.

ശോഭയ്ക്ക് 64 ഗ്രാം സ്വർണാഭരണമുള്ളപ്പോൾ ഭർത്താവിന് 20 ഗ്രാം സ്വർണമുണ്ട്. ശോഭയ്ക്ക് ഇപ്പോൾ ഒന്നരലക്ഷവും ഭർത്താവിന് 2.30 ലക്ഷവും വിപണിവിലയുള്ള കൃഷിഭൂമിയുണ്ട്. കൃഷിഭൂമിയല്ലാത്ത 39 സെന്റ് സ്ഥലം ശോഭയ്ക്കുണ്ട്. ഭർത്താവിന് 18 സെന്റ് കൃഷിയിതര ഭൂമിയുണ്ട്. ശോഭാ സുരേന്ദ്രന് 26.33 ലക്ഷത്തിന്റെ ബാധ്യതകൾ ബാങ്കുകളിലുണ്ട്.

ഭർത്താവിന് ബാങ്ക് വായ്പകളില്ല. ബുധനാഴ്ചയാണ് ശോഭാ സുരേന്ദ്രൻ നാമനിർദേശപത്രിക സമർപ്പിച്ചത്. നേതാക്കളായ പന്തളം പ്രതാപൻ, എംവി ഗോപകുമാർ, വെള്ളിയാകുളം പരമേശ്വരൻ, പിഎസ് ജ്യോതിസ്, വിമൽ രവീന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT