Kerala

കാസർകോട് ഇടതുമുന്നണി സ്ഥാനാർത്ഥി എം വി ബാലകൃഷ്ണന്റെ ആസ്തി രണ്ട് കോടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാസര്‍കോട്: കാസര്‍കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്റെ ആകെ ആസ്തി 2,13,04,115 രൂപ. ഭാര്യയുടെ പേരില്‍ സ്ഥാവരജംഗമ വസ്തുക്കളുള്‍പ്പെടെ 62,41,872 രൂപയുണ്ട്. അധ്യാപക പെന്‍ഷന്‍ ഇനത്തില്‍ 36,498 രൂപയും മുന്‍ സഹകരണ ബാങ്ക് ജീവനക്കാരിയെന്ന നിലയില്‍ ഭാര്യയ്ക്ക് 17,523 രൂപയും പ്രതിമാസം ലഭിക്കുന്നുണ്ട്. മറ്റ് ബാധ്യതകളൊന്നുമില്ല.

എം വി ബാലകൃഷ്ണന്റെ കൈവശം 5,000 രൂപയും കനറാ ബാങ്ക് ചെറുവത്തൂര്‍ ശാഖയില്‍ സ്ഥിര നിക്ഷേപമായി മൂന്ന് ലക്ഷവും മറ്റൊരു അക്കൗണ്ടില്‍ 44,265 രൂപയും എസ്ബിഐ കയ്യൂര്‍ ശാഖയില്‍ 22,339 രൂപയുമുണ്ട്. ക്ലായിക്കോട് സര്‍വീസ് സഹകരണ ബാങ്കില്‍ 120 രൂപയും കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കില്‍ 25,500 രൂപയുമുണ്ട്. 4.50 ലക്ഷത്തിന്റെ എല്‍ഐസി പോളിസിയും 38,400 രൂപയുടെ സ്വര്‍ണവുമുള്‍പ്പെടെ ആകെ 35,74,115 രൂപയാണുള്ളത്. സിപിഐഎം ജില്ലാ കമ്മിറ്റി സെക്രട്ടറിയെന്ന നിലയില്‍ 24.57 ലക്ഷത്തിന്റെ കാറും സ്വന്തം പേരിലുണ്ട്.

5.30 ലക്ഷം രൂപ മൂല്ല്യമുള്ള കാര്‍ഷിക ഭൂമിയും 1.12 കോടി രൂപ മൂല്യമുള്ള കാര്‍ഷികേതര ഭൂമിയും 60 ലക്ഷം മൂല്യമുള്ള വീടും എം വി ബാലകൃഷ്ണനുണ്ട്. ഭാര്യയുടെ പേരില്‍ 12 ലക്ഷത്തിന്റെ കാര്‍ഷിക ഭൂമിയും 11.72 ലക്ഷത്തിന്റെ കാര്‍ഷികേതര ഭൂമിയുള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT