Kerala

മസാല ബോണ്ട്, ഫെമ നിയമ ലംഘനം: ഇഡി നടപടി തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീട്ടി; ഐസക്കിന് ആശ്വാസം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: മസാല ബോണ്ടിലെ ഫെമ നിയമലംഘനത്തില്‍ തോമസ് ഐസക്കിനും കിഫ്ബിക്കും ആശ്വാസം. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി തടഞ്ഞത് ഹൈക്കോടതി നീട്ടി. വെളളിയാഴ്ച വരെ തല്‍സ്ഥിതി തുടരാനാണ് കോടതിയുടെ നിര്‍ദേശം. മന്ത്രിയായിരുന്നത് മൂന്ന് വര്‍ഷം മുമ്പാണെന്നും കിഫ്ബിയുടെ തീരുമാനങ്ങളെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വാദം. കൂടാതെ കിഫ്ബി നിയമം അനുസരിച്ച് തീരുമാനമെടുക്കുന്നത് സിഇഒ ആണെന്ന് കിഫ്ബി കോടതിയെ അറിയിച്ചു.

ഇതേ തുടര്‍ന്നാണ് തോമസ് ഐസക്ക് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇഡിയുടെ നടപടി തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീട്ടിയത്. ഫെമ നിയമലംഘനത്തില്‍ അന്വേഷണം നടത്താന്‍ ഇഡിക്ക് അധികാരമില്ലെന്നുമാണ് ഐസക്ക് സര്‍പ്പിച്ച ഹര്‍ജിയിലെ വാദം. എന്നാല്‍, കിഫ്ബി നല്‍കിയ രേഖകളില്‍ നിന്ന് ചില കാര്യങ്ങളില്‍ വ്യക്തത വന്നിട്ടുണ്ടെന്നും തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇഡി വാദിച്ചു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT