Kerala

ബിജെപിയില്‍ പോയി;രണ്ടാംദിവസം കോണ്‍ഗ്രസിലേക്ക് മടങ്ങി, എടുത്തുചാട്ടമായിരുന്നെന്ന് മൊയ്തീന്‍കുഞ്ഞി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാഞ്ഞങ്ങാട്: ബിജെപിയില്‍ ചേര്‍ന്ന് രണ്ടാം ദിനം കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി മൊയ്തീന്‍ കുഞ്ഞി. യുഡിഎഫ് മടിക്കൈ പഞ്ചായത്ത് തല കണ്‍വീനറും ഒരു മാസം മുമ്പ് വരെ കോണ്‍ഗ്രസിന്റെ മടിക്കൈ മണ്ഡലം പ്രസിഡന്റുമായിരുന്ന എ മൊയ്തീന്‍ കുഞ്ഞി രണ്ടു ദിവസത്തിന്റെ ഇടവേളയിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയും ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്കും തിരിച്ചെത്തിയത്.

മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ കടുത്ത അതൃപ്തിയിലായിരുന്നു മൊയ്തീന്‍ കുഞ്ഞി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും നയിച്ച സമരാഗ്നി ജാഥക്ക് വേണ്ടി ഫണ്ട് പിരിച്ചുനല്‍കിയില്ലെന്ന കാരണത്താലായിരുന്നു പുറത്താക്കല്‍. ഇതില്‍ പ്രതിഷേധിച്ചായിരുന്നു മൊയ്തീര്‍ കുഞ്ഞിയുടെ ബിജെപി പ്രവേശനം.

പെട്ടെന്നുള്ള എടുത്തുചാട്ടത്തില്‍ സംഭവിച്ചതാണ് ബിജെപി പ്രവേശനം എന്നും കോണ്‍ഗ്രസ് വിട്ടത് മനസ്സിനെ തളര്‍ത്തിയെന്നും അതുകൊണ്ടാണ് മടങ്ങി വന്നതെന്നും മൊയ്തീന്‍ കുഞ്ഞി പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ച്ച കാഞ്ഞങ്ങാട് നടന്ന എന്‍ഡിഎ മണ്ഡലം കണ്‍വെന്‍ഷനില്‍ ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ ആയിരുന്നു മൊയ്തീന്‍ കുഞ്ഞിയെ ഷാള്‍ അണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചത്. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചാരണത്തിലും സജീവമായിരുന്നു ഇദ്ദേഹം. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ ഷാള്‍ അണിയിച്ചു. മടങ്ങിയെത്തിയ മൊയ്തീന്‍കുഞ്ഞിക്ക് യുഡിഎഫ്. പഞ്ചായത്ത്തല കണ്‍വീനര്‍ സ്ഥാനവും തിരിച്ചുനല്‍കി.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT