Kerala

ഇന്ന് ഈസ്റ്റര്‍; പ്രത്യാശയുടെ സന്ദേശവുമായി പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: ഇന്ന് ഈസ്റ്റര്‍. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് യേശുദേവന്റെ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുകയാണ്. അസത്യത്തിന്റെയും അന്യായത്തിന്റെയും വിജയം ക്ഷണികമെന്നും എത്ര ത്യാഗം സഹിച്ചും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണമെന്നുമുളള സന്ദേശമാണ് ഈസ്റ്റര്‍ പങ്കുവയ്ക്കുന്നത്. കേരളത്തിലെ വിവിധ ദേവാലയങ്ങളില്‍ ഉയിര്‍പ്പ് ശുശ്രൂഷകള്‍ നടന്നു. കോതമംഗലം രൂപതയ്ക്ക് കീഴിലെ ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ ദേവാലയത്തില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പുലര്‍ച്ചെ 3 ന് ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ബസേലിയോസ് ക്ലിമിസ് കത്തോലിക്ക ബാവ ഉയിര്‍പ്പ് ശുശ്രൂഷകള്‍ നടത്തി.

പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. പുതുപ്പള്ളി നിലയ്ക്കല്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഉയിര്‍പ്പ് പെരുന്നാളിന് ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസന മെത്രാപ്പൊലീത്ത മാര്‍ ദിയസ്‌കോറസ് നേതൃത്വം നല്‍കി. മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കൊച്ചി കരിങ്ങാച്ചിറ കത്തീഡ്രലില്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ നടത്തി.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT