Kerala

ഓണ്‍ലൈന്‍ ട്രേഡിങില്‍ നഷ്ടപ്പെട്ട പണം ലഭിക്കാന്‍ യുവാവിനെ ബന്ദിയാക്കി; മോചിപ്പിച്ച് പൊലീസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നഷ്ടപെട്ട പണം തിരിച്ചു കിട്ടാന്‍ ഇടപാടുകാര്‍ ബന്ദിയാക്കിയ യുവാവിനെ പൊലീസ് മോചിപ്പിച്ചു. മലപ്പുറം എടവണ്ണയിലാണ് സംഭവം. യുവാവിനെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

എടവണ്ണ ഐന്തൂര്‍ സ്വദേശികളായ അജ്മല്‍, ഷറഫുദ്ദീന്‍, പത്തിപ്പിരിയം സ്വദേശി അബൂബക്കര്‍, വി പി ഷറഫുദ്ധീന്‍, വിപിന്‍ദാസ് എന്നിവരാണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ ട്രേഡിങില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് സംഘം യുവാവിനെ ബന്ദിയാക്കിയത്.

വണ്ടൂരിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ തടവില്‍ പാര്‍പ്പിച്ച യുവാവിനെ പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. യുവാവിനെ തടവില്‍ പാര്‍പ്പിച്ച് വിലപേശി നഷ്ടപ്പെട്ട പണം തിരികെ വാങ്ങാനായിരുന്നു അറസ്റ്റിലായവരുടെ പദ്ധതി.

മോദിക്ക് വേണ്ടി ഭക്ഷണം പാചകം ചെയ്യാമെന്ന് മമത; ബിജെപി-ടിഎംസി ധാരണയുടെ ഭാഗമെന്ന് സിപിഐഎം

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പൊലീസിന് ഗുരുതര വീഴ്ച്ച, നിയന്ത്രിക്കുന്നത് ആരെന്നും വി ഡി സതീശന്‍

മിൽമ സമരം; ചർച്ചയ്ക്ക് വിളിച്ച് ചെയർപേഴ്‌സൺ

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം; ഒത്തുതീർപ്പിന് ​ഗതാ​ഗതമന്ത്രി, ചർച്ചയ്ക്ക് വിളിച്ചു

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർക്ക് എത്തിച്ച കൈമടക്ക് പിടികൂടി വിജിലൻസ്

SCROLL FOR NEXT