Kerala

ടി എൻ സരസുവിനെ ഫോണില്‍ വിളിച്ച് മോദി; സഹകരണ ബാങ്കുകളിലെ ക്രമക്കേട് ചർച്ചയായി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാലക്കാട്: ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ടി എൻ സരസുവായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്നങ്ങൾ അടക്കം പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തില്‍ ചർച്ചയായി. സിപിഐഎം ഭരിക്കുന്ന ബാങ്കുകളിൽ പ്രശ്നമുണ്ട്. പാവപ്പെട്ടവർ നിക്ഷേപിച്ച പണം കൊള്ളയടിക്കുകയാണെന്നും നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുന്നില്ലെന്നും ടി എൻ സരസു പ്രധാനമന്ത്രിയെ അറിയിച്ചു. എൻഡിഎ വനിതാ സ്ഥാനാർത്ഥികളെ ഫോണിൽ വിളിച്ച് തിരഞ്ഞെടുപ്പ് വിവരങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാ​ഗമായാണ് ടി എൻ ‌‌സരസുവുമായി മോദി സംസാരിച്ചത്.

ജനങ്ങളുടെ പ്രശ്‌നങ്ങൾ നിങ്ങൾ ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് മോദി മറുപടി നൽകി. സഹകരണ മേഖലയിലെ പ്രശ്നങ്ങളിൽ കുറ്റക്കാർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്നും മോദി പറഞ്ഞു. പാവപ്പെട്ടവർക്ക് നീതി ലഭിക്കും. ഇഡി കണ്ട് കെട്ടിയ വസ്തുക്കളിൽ നിന്ന് ബന്ധപ്പെട്ട വ്യക്തികൾക്ക് പണം തിരികെ നൽകാൻ നടപടി സ്വീകരിക്കുമെന്നും മോദി ഉറപ്പ് നൽകി.

'ഇൻഡ്യ മുന്നണി ശക്തമായ നിലയിൽ, ജനങ്ങള്‍ മോദിക്ക് യാത്രയപ്പ് നല്‍കാന്‍ ഒരുങ്ങി കഴിഞ്ഞു'; ഖർഗെ

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു

'ജോസ് കെ മാണിയെ ക്ഷണിക്കുന്നത് ചർച്ച ചെയ്തിട്ടില്ല'; വീക്ഷണത്തിന്റെ ലേഖനം തള്ളി സതീശൻ

മഴ തുടരുന്നു, കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

'കൂടുതൽ മക്കളുള്ളവർ എന്ന് പറഞ്ഞാല്‍ മുസ്ലിംകളെ ആകുമോ'; വിദ്വേഷ പരാമർശത്തിൽ മോദിയുടെ വിശദീകരണം

SCROLL FOR NEXT