Kerala

സ്വപ്നസാഫല്യം; കലാമണ്ഡലത്തിൽ മോഹിനിയാട്ടം അവതരിപ്പിച്ച് ആർഎൽവി രാമകൃഷ്ണൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശൂർ: കേരള കലാമണ്ഡ‍ലത്തിലെ കൂത്തമ്പലത്തിൽ മോഹിനിയാട്ടം അവതരിപ്പിച്ച് ആർഎൽവി രാമകൃഷ്ണൻ. കലാമണ്ഡലം വിദ്യാർത്ഥി യൂണിയനാണ് കൂത്തമ്പലത്തിൽ ആർഎൽവി രാമകൃഷ്ണന് വേദിയൊരുക്കിയത്. കലാമണ്ഡലം സത്യഭാമ ജൂനിയർ നടത്തിയ അധിക്ഷേപത്തിന് പിന്നാലെയാണ് ആർഎൽവി രാമകൃഷ്ണന് പിന്തുണയറിയിച്ച്, മോഹിനിയാട്ടം അവതരിപ്പിക്കാൻ കലാമണ്ഡലത്തിലേക്ക് ക്ഷണിച്ചത്.

മോഹനനല്ല, മോഹിനിയാണ് മോഹിനിയാട്ടം അവതരിപ്പിക്കേണ്ടത്, കറുത്ത നിറമുള്ളവർ നൃത്ത മത്സരങ്ങളിൽ പങ്കെടുക്കേണ്ട തുടങ്ങി നിരവധി അധിക്ഷേപ പരാമർശങ്ങളായിരുന്നു സത്യഭാമ നടത്തിയത്. ഇതിനെതിരെയുള്ള പ്രതിഷേധം കൂടിയാവുകയാണ് കൂത്തമ്പലത്തിലെ ഈ നൃത്തം. ആർഎൽവി രാമകൃഷ്ണന്റെ മോഹിനിയാട്ടം കാണാൻ നിരവധി പേരാണ് കൂത്തമ്പലത്തിലെത്തിയത്. വൈസ് ചാൻസലർ, രജിസ്ട്രാർ, അധ്യാപകർ, വിദ്യാർത്ഥികള്‍ തുടങ്ങിയവരെല്ലാം സദസ്സിലെത്തി.

തന്റെ വലിയ സ്വപ്നവും മോഹവുമാണ് കൂത്തമ്പലത്തിൽ നൃത്തം അവതരിപ്പിക്കാൻ കിട്ടുന്ന അവസരമെന്നായിരുന്നു കലാമണ്ഡലത്തിലേക്ക് നൃത്തം അവതരിപ്പിക്കാൻ ക്ഷണിച്ചപ്പോൾ ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചത്. എന്നാൽ അത്തരമൊരു അവസരം ലഭിക്കാൻ ഒരു വിവാദം വേണ്ടി വന്നുവെന്ന പരിഭവവും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു.

ശക്തമായ മഴയും പൊടിക്കാറ്റും; മുംബൈയിൽ പരസ്യബോർഡ് തകർന്ന് എട്ട് മരണം, 59 പേർക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'ഇവിഎം റൂമിലെ സിസി ടിവി ഓഫ് ചെയ്തു'; ദൃശ്യങ്ങളടക്കം ആരോപണം ഉന്നയിച്ച് ബാരാമതി സ്ഥാനാർഥി സുപ്രിയ സുലെ

പെരിയ സൽക്കാര വിവാദം; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

രാജസ്ഥാനിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടും; അശോക് ഗെലോട്ട്

SCROLL FOR NEXT