Kerala

'പുടിൻ ആവുകയാണ് മോദി, റഷ്യയുടെ ജനാധിപത്യം ഇന്ത്യയിലും വരും'; കെജ്‍രിവാളിന്റെ അറസ്റ്റിൽ ചെന്നിത്തല

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: കെജ്‍രിവാളിൻ്റെ അറസ്റ്റ് ജനാധിപത്യത്തിലെ കറുത്ത അധ്യായമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യത്തെ പൂർണമായി തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. തന്നെ എതിർക്കുന്ന മുഴുവൻ പേരെയും അടിച്ചൊതുക്കാനാണ് മോദി ശ്രമിക്കുന്നത്. കെജ്‍രിവാൾ ജനങ്ങൾക്ക് പ്രിയപ്പെട്ട മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.

ഇൻഡ്യ മുന്നണിയിലെ കക്ഷിയായതിന് പിന്നാലെയാണ് കെജ്‍രിവാളിന്റെ ഈ അറസ്റ്റ്. പ്രതിപക്ഷ കക്ഷികളെ അടിച്ചമർത്തുന്ന നിലപാടാണ് സർക്കാരിൻ്റേത്. കോൺഗ്രസിൻ്റെ അക്കൗണ്ടുകൾ മരവിപ്പിച്ചത് പാടില്ലാത്ത നടപടിയാണ്. പണമില്ലാത്തതിനാൽ എങ്ങനെ മാധ്യമങ്ങളിൽ പരസ്യം കൊടുക്കും? എങ്ങനെ പ്രചാരണത്തിന് പണം കണ്ടെത്തും?

കോർപറേറ്റുകൾ വൻ തോതിൽ ബിജെപിയെ സഹായിക്കുകയാണ്. മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഭീകരമായ അവസ്ഥയുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. റഷ്യയുടെയും ചൈനയുടെയും ജനാധിപത്യം ഇവിടെയും വരുമെന്നും റഷ്യൻ പ്രസിഡന്റ് വ്ളാദിമി‍ർ പുടിൻ ആയിക്കൊണ്ടിരിക്കുകയാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ പ്രക്ഷോഭം തെരുവിലെത്തിക്കാനുള്ള സിപിഐഎം നീക്കം വോട്ടു പിടിക്കാനുള്ള തന്ത്രം മാത്രമാണ്. അത് ന്യൂനപക്ഷങ്ങളോടുള്ള സ്നേഹമല്ല. സിഎഎക്കെതിരെ കോടതിയിൽ പോകാമെന്ന് സിപിഐഎമ്മിനോട് ആരു പറഞ്ഞു? ഫെഡറൽ ഭരണത്തിൽ അത് പറ്റില്ല. കേരള സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാനാവില്ല, വ്യക്തിപരമായി മാത്രമേ പോകാനാകൂ. കേരള മുഖ്യമന്ത്രിക്ക് പോകാം. എന്നാൽ ഇത്രയായിട്ടും അദ്ദേഹം പോയിട്ടില്ല. എന്ത് ആത്മാർത്ഥതയാണ് പിണറായിക്കുള്ളത്?

ഇപ്പോഴത്തെ മുതലക്കണ്ണീർ വോട്ടു പിടിക്കാനുള്ള തന്ത്രമാണ്. സിപിഐഎമ്മിന് ആത്മാ‍ർത്ഥതയില്ല, മുഖ്യമന്ത്രിയോ സിപിഐഎം സെക്രട്ടറിയോ ഇതുവരെ കോടതിയിൽ പോയില്ല. എന്നാൽ കോൺഗ്രസ് ആത്മാർത്ഥതയോടെയാണ് ഇത്തരം സമരങ്ങൾ ഏറ്റെടുക്കുന്നത്. കോൺഗ്രസ് കോടതിയിൽ പോയ ശേഷമാണ് തെരുവിൽ പോരാടുന്നത്. സിഎഎ കേസുകൾ പിൻവലിക്കാൻ ഇപ്പോൾ മാത്രമാണ് ഉത്തരവ് നൽകിയത്. എന്നാൽ അത് നേരത്തെ ആകാമായിരുന്നു. പിണറായി വോട്ട് തട്ടാനാവുമോയെന്ന് പരീക്ഷിക്കുകയാണ്. എന്നാൽ ലോക്‌സഭ തിരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരുമെന്നും ചെന്നിത്തല പറഞ്ഞു.

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരം; ക്യാബിൻ ക്രൂ സമരം അവസാനിപ്പിച്ചു

സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് ഉണ്ടാകില്ല; മേഖല നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി

ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം

ദില്ലി മദ്യനയക്കേസ്: കെജ്‍രിവാൾ സ്ഥാനാർത്ഥിയല്ല, ജാമ്യം നൽകുന്നതിനെതിരെ ഇഡി സുപ്രീം കോടതിയിൽ

ബിജെപിക്ക് ഭൂരിപക്ഷമില്ല, ഹരിയാനയിൽ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ജെജെപി; ഗവർണർക്ക് കത്ത്

SCROLL FOR NEXT