Kerala

ഇരട്ട വോട്ട് ലഭിച്ചിരിക്കുന്നത് സിപിഐഎമ്മുകാർക്ക്, സമ​ഗ്ര അന്വേഷണം വേണം; എം കെ രാഘവൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: ഇരട്ട വോട്ടിൽ സമഗ്ര അന്വേഷണം വേണമെന്ന് കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും രാഘവൻ റിപ്പോർട്ടറിനോട് പറഞ്ഞു. ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിലെന്നും സർക്കാരിന്റെ ഒത്താശയോടാണിതെന്നും രാഘവൻ ആരോപിച്ചു.

'സിപിഐഎമ്മുകാർക്കാണ് ഇത്തരത്തിൽ രണ്ടും മൂന്നും വോട്ട് ലഭിച്ചിരിക്കുന്നത്. യുഡിഎഫ് ഈ വിഷയത്തിൽ പഠനം നടത്തുകയാണ്. ഇതിന് നേതൃത്വം കൊടുത്ത ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം'. ഭരണഘടന സംരക്ഷണ സമിതിയുടെ പൗരത്വ റാലിക്ക് പിന്നിൽ രാഷ്ട്രീയമാണെന്നും എം കെ രാഘവൻ പറഞ്ഞു.

'സിപിഐഎമ്മിന്റെ വോട്ട് നേടാനുള്ള അടവ് നയമാണിത്. മറ്റൊന്നും ഇതിൽ കാണുന്നില്ല. മതന്യൂനപക്ഷങ്ങളുടെ വോട്ട് പിടിക്കാനാണ് ശ്രമം. അവരോട് സ്നേഹമുണ്ടായിട്ട് ചെയ്യുന്നതല്ല. നേരത്തെയുള്ള വിഷയങ്ങളിൽ 838 കേസുകളെടുത്തു. അത് പിൻ‌വലിച്ചുകൊണ്ടാണ് മതന്യൂനപക്ഷങ്ങളോട് സ്നേഹം കാണിക്കേണ്ടത്'. എം കെ രാഘവൻ വിമർശിച്ചു.

മോദിക്ക് വേണ്ടി ഭക്ഷണം പാചകം ചെയ്യാമെന്ന് മമത; ബിജെപി-ടിഎംസി ധാരണയുടെ ഭാഗമെന്ന് സിപിഐഎം

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പൊലീസിന് ഗുരുതര വീഴ്ച്ച, നിയന്ത്രിക്കുന്നത് ആരെന്നും വി ഡി സതീശന്‍

മിൽമ സമരം; ചർച്ചയ്ക്ക് വിളിച്ച് ചെയർപേഴ്‌സൺ

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം; ഒത്തുതീർപ്പിന് ​ഗതാ​ഗതമന്ത്രി, ചർച്ചയ്ക്ക് വിളിച്ചു

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർക്ക് എത്തിച്ച കൈമടക്ക് പിടികൂടി വിജിലൻസ്

SCROLL FOR NEXT