Kerala

'കൂടെ നിഴല്‍ പോലുമില്ലെന്നത് ബിജെപിക്കാരുടെ വികാരം, പത്മജക്കും അനിലിനും മടങ്ങേണ്ടി വരും'

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: പത്മജ വേണുഗോപാലിനും അനില്‍ ആന്റണിക്കും കോണ്‍ഗ്രസിലേക്ക് മടങ്ങേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ മകനായ മോഹന്‍ശങ്കറിന് ബിജെപിയില്‍ നിന്നുണ്ടായ തിക്താനുഭവം കരുണാകരന്റെയും ആന്റണിയുടെയും മക്കള്‍ക്കും ഉണ്ടാകുമെന്നും ഫേസ്ബുക്കില്‍ ചെറിയാന്‍ ഫിലിപ്പ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണ്ണരൂപം

പത്മജയ്ക്കും അനിലിനും മടങ്ങിവരേണ്ടിവരും: ചെറിയാന്‍ ഫിലിപ്പ്

പത്മജ വേണുഗോപാലിനും അനില്‍ ആന്റണിക്കും എന്നെ പോലെ കോണ്‍ഗ്രസിലേക്ക് മടങ്ങിവരേണ്ടിവരും. ബി.ജെ.പിയില്‍ ചേര്‍ന്ന മോഹന്‍ ശങ്കര്‍ എന്ന കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ മകനുണ്ടായ തിക്താനുഭവം കരുണാകരന്റെയും ആന്റണിയുടെയും മക്കള്‍ക്കും ഉണ്ടാകും. ബി.ജെ.പിയിലേക്ക് വരുന്നവരുടെ കൂടെ നിഴല്‍ പോലുമില്ലെന്ന് മുതിര്‍ന്ന നേതാവ് സി.കെ. പത്മനാഭന്‍ പരിഹസിച്ചത് അവരുടെ പൊതുവികാരമാണ്.

കോണ്‍ഗ്രസ് കുടുംബത്തിലുള്ള സ്‌നേഹവും ആദരവും പരിഗണനയും മറ്റൊരു പാര്‍ട്ടിയിലും ലഭിക്കില്ല. താല്ക്കാലികമായി സ്ഥാനമാനങ്ങള്‍ നല്‍കുമെങ്കിലും രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടും. കുറേ നാള്‍ പ്രദര്‍ശന വസ്തുവായി കൊണ്ടു നടന്ന ശേഷം രാഷ്ട്രീയ ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയും.

വികാരവിക്ഷോഭത്തില്‍ കോണ്‍ഗ്രസ് വിട്ട എനിക്ക് രാഷ്ട്രീയ ജീവിതം തന്നെ ഹോമിക്കേണ്ടി വന്നു. തിരിച്ചു വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ എല്ലാ തലങ്ങളില്‍ നിന്നും ലഭിക്കുന്ന സ്‌നേഹവും വിശ്വാസവും പിന്തുണയും അത്ഭുതകരമാണ്. പഴയ ത്യാഗവും അദ്ധ്വാനവും പാരമ്പര്യവും കോണ്‍ഗ്രസില്‍ ഇപ്പോഴും എന്റെ മൂലധനമായി കണക്കാക്കുന്നു.

മികച്ച കാലാവസ്ഥയില്‍ വളക്കൂറുള്ള മണ്ണില്‍ വളരുന്ന ചെടി വേരോടെ പിഴുതെടുത്ത് മറ്റൊരിടത്തു നട്ടാല്‍ കരിഞ്ഞു പോകുമെന്നതാണ് കോണ്‍ഗ്രസ് വിട്ടു പോകുന്നവര്‍ക്കുളള ഗുണപാഠം.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT