Kerala

മോന്‍സന്‍ മാവുങ്കല്‍ ചെയ്ത എല്ലാ കുറ്റവും കെ സുധാകരനും ബാധകം; കുരുക്കി കുറ്റപത്രം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കുരുക്കി കുറ്റപത്രം. കെ സുധാകരനെതിരെ കടുത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റപത്രത്തിലെ വിശദാംശങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. ഐ.പി.സി. 34 വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഇതോടെ മോന്‍സന്‍ മാവുങ്കല്‍ ചെയ്ത എല്ലാ കുറ്റവും സുധാകരനും ബാധകമാണ്.

കോടതി രേഖ വ്യാജമായി ചമച്ചതിന് ഐപിസി 466 ചുമത്തി. മുംബൈ അപ്പലറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവാണ് വ്യാജമായി നി‍ർമ്മിച്ചത്. ഇതോടെ കേസ് ഒത്തുതീ‍ർപ്പാക്കാനുള്ള സാധ്യ ക്രൈംബ്രാഞ്ച് അടച്ചു. ഏഴ് വ‍ർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. അപ്പലറ്റ് ട്രൈബ്യൂണലിന്റേത് കൂടാതെ എച്ചഎസ്ബിസി ബാങ്ക്, ഡിആർഡിഒ എന്നിവയുടെയും വ്യാജ രേഖ ഉണ്ടാക്കി. കെ സുധാകരൻ മോൻസൻ മാവുങ്കലിൽ നിന്ന് 10 ലക്ഷം രൂപ നേരിട്ട് വാങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്.

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷയിൽ മാറ്റം; ജയിക്കാൻ മിനിമം മാർക്ക് ഏർപ്പെടുത്തും

'ഗള്‍ഫ് യാത്രികരടക്കം പ്രതിസന്ധിയില്‍, ഇടപെടണം'; എയര്‍ ഇന്ത്യ പ്രതിസന്ധിയില്‍ കത്തയച്ച് കോണ്‍ഗ്രസ്

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വ്യക്തത വരുത്താന്‍ സിബിഐ; എയിംസില്‍ നിന്നും വിദഗ്‌ധോപദേശം തേടി

ചിന്നക്കലാല്‍ ഭൂമി ഇടപാട്: എഫ്‌ഐആര്‍ താന്‍ അഴിമതിക്കാരനെന്ന് വരുത്താന്‍; മാത്യു കുഴല്‍നാടന്‍

SCROLL FOR NEXT