Kerala

കേരള-കേന്ദ്ര സർവകലാശാലയിലെ ലൈംഗികാതിക്രമ കേസ്; അധ്യാപകനെ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാസർകോട്: കാസർകോട് കേരള-കേന്ദ്ര സർവകലാശാലയിൽ ലൈംഗികാതിക്രമ കേസിൽ ആരോപണ വിധേയനായ പ്രൊഫസർ ഇഫ്തിക്കർ അഹമ്മദിനെ തിരിച്ചെടുത്തതിനെതിരെ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. എസ്എഫ്ഐ പ്രവർത്തകർ വൈസ് ചാൻസലറുടെ ഓഫീസ് ഉപരോധിച്ചു. അധ്യാപകൻ്റെ അടച്ചിട്ടിരിക്കുന്ന ഓഫീസ് വാതിലിൽ 'ഗെറ്റ് ഔട്ട് ഇഫ്തിഖാർ' എന്ന് എഴുതിയ പോസ്റ്റർ ഒട്ടിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്.

എബിവിപി പ്രവർത്തകരും പ്രതിഷേധം നടത്തി. രജിസ്ട്രാർ എം മുരളീധരൻ നമ്പ്യാരുടെ കാർ എബിവിപി പ്രവർത്തകർ തടഞ്ഞു. ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ അന്വേഷണത്തിന് ശേഷമാണ് സസ്പെൻഷനിലായിരുന്ന ഇഫ്തിഖാർ അഹ്‌മദിനെ തിരിച്ചെടുക്കാൻ വൈസ് ചാൻസലർ കെ സി ബൈജു ഉത്തരവിട്ടത്. ഇംഗ്ലീഷ് വിഭാഗം ഒന്നാം വർഷ പിജി വിദ്യാർഥികളുടെ ക്ലാസുകളിൽ അശ്ലീല സംഭാഷണം നടത്തിയെന്നും നവംബർ 13 ന് പരീക്ഷ എഴുതുന്നതിനിടെ ക്ലാസിൽ ബോധരഹിതയായി വീണ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുമെന്നുമായിരുന്നു അധ്യാപകനെതിരെയുള്ള പരാതി.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT