Kerala

ഉത്രാളിക്കാവ് പൂരം; പറപുറപ്പാട് ദിവസത്തെ വെടിക്കെട്ടിന് അനുമതിയില്ല

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വടക്കാഞ്ചേരി: ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് പറ പുറപ്പാട് ചടങ്ങിന്റെ ഭാഗമായുള്ള വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനായിസമര്‍പ്പിച്ച അപേക്ഷ നിരസിച്ച് എ ഡി എം ടി. മുരളി ഉത്തരവിട്ടു.

പൊലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകളും തൃശൂരിലും എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലും അടുത്ത കാലത്തുണ്ടായ വെടിക്കെട്ടപകടങ്ങളുടെ പശ്ചാത്തലം പരിശോധിച്ചതില്‍ വെടിക്കെട്ടിന് ലൈസന്‍സ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

വെടിക്കെട്ട് സാമഗ്രികള്‍ കൈകാര്യം ചെയ്യുന്നതില്‍ വരുന്ന ചെറിയ പിഴവ് പോലും മനുഷ്യജീവന് ഏറെ ഹാനികരമാണെന്ന് സമീപകാലത്ത് ജില്ലയിലെ കുണ്ടന്നൂര്‍, വരവൂര്‍ എന്നിവിടങ്ങളില്‍ നടന്ന വെടിക്കെട്ട് കതിന അപകടങ്ങളില്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതുമാണ്. ആയതിനാല്‍ എക്സ്പ്ലോസീവ് ആക്ട് 1884 ലെ ആറ് സി (1)(സി) ആക്ട് പ്രകാരം അപേക്ഷ നിരസിച്ചതായി എ ഡി എം അറിയിച്ചു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT