Kerala

'വാരണാസിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയെത്തി,മന്ത്രിക്ക് വയനാട്ടില്‍ പോകാന്‍ മനസ്സ് വന്നില്ല'

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: വനം മന്ത്രി എകെ ശശീന്ദ്രനെതിരെ വീണ്ടും വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. രണ്ടാഴ്ച്ചയ്ക്കുളളില്‍ മൂന്നു പേര്‍ വന്യജീവി അക്രമത്തില്‍ കൊല്ലപ്പെട്ടിട്ട് കോഴിക്കോട്ട് നിന്ന് വനം മന്ത്രിക്ക് വയനാട്ടില്‍ പോകാന്‍ ഇതുവരെ മനസ്സ് വന്നില്ലെന്നാണ് രാഹുലിന്റെ വിമര്‍ശനം.

ഭാരത് ജോഡോ യാത്ര നിര്‍ത്തി വാരണസിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയെത്തി. കാട്ടുപോത്തും കാട്ടാനയും കടുവയും അട്ടര്‍വേസ്റ്റായ വനംമന്ത്രിയും ഒരു പോലെ ഉത്തരവാദികളാണ് ഈ കൊലപാതകത്തിലെന്നും രാഹുല്‍ പറഞ്ഞു.

അട്ടര്‍വേസ്റ്റായ വനം മന്ത്രിയെ മ്യൂസിയത്തില്‍ പ്രതിഷ്ഠിക്കണമെന്ന് നേരത്തെ രാഹുല്‍ പരിഹസിച്ചിരുന്നു. വനം മന്ത്രി രാജിവെക്കും വരെ യൂത്ത് കോണ്‍ഗ്രസ് വഴിയില്‍ തടയും. ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല മന്ത്രിയുടെ ആഢംബരം. വയനാട്ടില്‍ നടക്കുന്ന പ്രതിഷേധം മനുഷ്യന് ജീവിക്കാനുള്ള പോരാട്ടമാണ്. ജില്ലയിലേക്ക് തിരിഞ്ഞു നോക്കാന്‍ വനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. കൊല്ലുന്നത് കാട്ടാനയും കടുവയും ആണെങ്കില്‍ കൊലപാതകത്തിന് കാരണക്കാരന്‍ വനം മന്ത്രിയാണ്. മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. വന്യ മൃഗങ്ങളുടെ ബുദ്ധിയെങ്കിലും മുഖ്യമന്ത്രിക്ക് ഉണ്ടാകണം. അടിയന്തരഘട്ടത്തില്‍ വിളിക്കേണ്ടതാണ് യോഗം. വനം മന്ത്രിയെ പുറത്താക്കാനുള്ള ഇടപെടലാണ് മുഖ്യമന്ത്രി നടത്തേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT