Kerala

തോട്ടപ്പള്ളി കരിമണല്‍ ഖനനം: മുഖ്യമന്ത്രിയുടെ കള്ളക്കളി; ഏറ്റവും വലിയ അഴിമതിയെന്നും വി എം സുധീരന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം കേരളം കണ്ട എറ്റവും വലിയ അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവിലാണ് കൊള്ള നടക്കുന്നതെന്നും സംഘടിതവും ആസൂത്രിതവുമായി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വി എം സുധീരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി പുറത്തുകൊണ്ടുവന്ന ആലപ്പുഴയിലെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍.

സിഎംആര്‍എല്ലിന് വേണ്ടിയാണ് ഈ മണലെടുപ്പെന്നും ഇതിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും സുധീരന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി നടത്തിയ കള്ളക്കളിയാണിത്. കുട്ടനാടിന്റെ പേര് പറഞ്ഞാണ് ഈ കള്ളക്കളി. വിഷയത്തില്‍ സിപിഐക്ക് അന്നും ഇന്നും ഒരേ നിലപാടാണ്. സിപിഐഎമ്മിന്റേതാണ് അവസരവാദ നിലപാട്. കേരള രാഷ്ട്രീയം മലീമസമായി. നേതാക്കള്‍ക്ക് സ്വന്തമായി നിലപാടില്ല. കേരളത്തെ പണം കൊണ്ട് സ്വാധീനിച്ചിരിക്കുകയാണ്. ഇത് കേരളത്തിന് അപമാനമാണ്. തോട്ടപ്പള്ളി സ്പില്‍വേ വഴി ഉപ്പുവെള്ളം കടക്കുകയാണ്. കേടുപാടുകള്‍ തീര്‍ക്കാന്‍ നടപടിയില്ല. വീയപുരത്ത് നിന്ന് വരുന്ന ലീഡിങ് ചാനലിലാണ് ആഴം കൂട്ടേണ്ടത്. വേമ്പനാട്ട് കായല്‍ എക്കലും ചെളിയും നിറഞ്ഞ് നില്‍ക്കുന്നു. അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയാണ് മണലെടുപ്പെന്നും വി എം സുധീരന്‍ പറഞ്ഞു.

തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം ശശിധരന്‍ കര്‍ത്തയുടെ സിഎംആര്‍എല്ലിന് കൂടി വേണ്ടിയാണെന്നതിന്റെ തെളിവുകളാണ് റിപ്പോര്‍ട്ടര്‍ ടിവി ഇന്ന് പുറത്തുവിട്ടത്. പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലുമായി കരാറുണ്ടാക്കി മണല്‍ എടുക്കുന്നതിനൊപ്പം ഐഇആര്‍എല്ലിന് കൂടി മണല്‍ കിട്ടുന്നതോടെയാണ് സ്വകാര്യ കമ്പനിയായ സിഎംആര്‍എല്ലിന് ഗുണമുണ്ടായത്.

ഖനനം തുടങ്ങുന്നത് വരെ ജപ്പാന്‍ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് കൊണ്ടുവന്നിരുന്ന അസംസ്‌കൃത വസ്തുക്കളാണ് ഖനനത്തിന് പിന്നാലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇഎല്ലില്‍ നിന്ന് കര്‍ത്തയുടെ കമ്പനിക്ക് ഇഷ്ടംപോലെ കിട്ടി തുടങ്ങിയത്. ജനുവരിയില്‍ ഖനനം നിര്‍ത്തിയതോടെ ശശിധരന്‍ കര്‍ത്തയ്ക്ക് ഐആര്‍ഇഎല്ലില്‍ നിന്നുള്ള ഇല്‍മിനേറ്റിന്റെ വരവും നിന്നു.

മണല്‍ വാരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് 2019 മെയ് മാസം 31നാണ്. പൊതുമേഖലാ സ്ഥാപനമായ കെഎംഎഎല്ലിനായിരുന്നു ചുമതല. എത്ര കരിമണല്‍ കിട്ടിയാലും കെഎംഎംഎല്ലിന് മതിയാവില്ലെന്നിരിക്കെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇഎല്ലിന് കൊടുക്കാന്‍ എന്തിന് ധാരണയുണ്ടാക്കി. അതിന്റെ ഉത്തരമിതാണ്. ഐആര്‍ഇഎല്ലിന് കരിമണല്‍ കിട്ടിത്തുടങ്ങിയതോടെ ഇല്‍മിനേറ്റ് ശശിധരന്‍ കര്‍ത്തയുടെ സ്വകാര്യ കമ്പനിയായ സിഎംആര്‍എല്ലിന് കിട്ടിത്തുടങ്ങി.

തോട്ടപ്പള്ളിയില്‍ ഖനനം തുടങ്ങുന്നത് വരെ ജപ്പാന്‍,യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് സിഎംആര്‍എല്ലിന് ടൈറ്റാനിയം അയിര് എത്തിയത് എന്ന് ഈ രേഖകളില്‍ വ്യക്തമാണ്. തോട്ടപ്പള്ളിയില്‍ ഖനനം തുടങ്ങിയതോടെ ശശിധരന്‍ കര്‍ത്തയുടെ കമ്പനിയ്ക്ക് കോളടിച്ചു. കെഎംഎംഎല്‍ മറിച്ചു കൊടുത്ത കരിമണലില്‍ നിന്ന് ഇല്‍മനൈറ്റ് വേര്‍തിരിച്ച് ഐആര്‍ഇഎല്‍ ഇഷ്ടം പോലെ സ്വകാര്യ കമ്പനിക്ക് കൊടുത്തുതുടങ്ങി. ഒരോ ദിവസവും ഇഷ്ടം പോലെ ലോഡുകള്‍. വിദേശത്ത് നിന്ന് കോടികള്‍ ചെലവഴിച്ച് കൊണ്ടുവന്ന ശശിധരന്‍ കര്‍ത്തയ്ക്ക് കമ്പനിക്ക് ഖനനം തുടങ്ങിയതോടെ തൊട്ടടുത്ത് നിന്ന് യഥേഷ്ടം ഇല്‍മനൈറ്റ് കിട്ടിത്തുടങ്ങി. തോട്ടപ്പള്ളിയില്‍ ഖനനം താല്‍ക്കാലികമായി നിര്‍ത്തി. ജനുവരി 10 ആകുമ്പോഴേക്ക് മണല്‍നീക്കവും നിലച്ചു. ഒരൊറ്റ ലോഡ് ഇല്‍മനൈറ്റ് പോലും കര്‍ത്തയ്ക്ക് ഐഇആര്‍എല്ലില്‍ നന്ന് ജനുവരി 31 വരെ കിട്ടിയില്ലെന്നും റിപ്പോര്‍ട്ടര്‍ അന്വേഷണത്തില്‍ വ്യക്തമായി.

എങ്ങനെ മനുഷ്യത്വമില്ലാതെ പെരുമാറാൻ കഴിയുന്നു?; പന്തീരങ്കാവ് പീഡനക്കേസിൽ റിപ്പോർട്ട് തേടിയതായി ഗവർണർ

രണ്ട് ദിവസത്തിനകം പൊലീസ് സ്റ്റേഷനിൽ ഹാജരാകണം; കെ എസ് ഹരിഹരന് നോട്ടീസ്

കൈക്ക് ശസ്ത്രക്രിയക്കെത്തിയ കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ, കോഴിക്കോട് മെഡി.കോളേജിൽ ചികിത്സാപ്പിഴവ് ​​

പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം

സ്വാതി മലിവാളിനെതിരായ അതിക്രമത്തിൽ പ്രതികരിക്കാതെ കെജ്‍രിവാൾ, പരാതി ആപ് ആഭ്യന്തരസമിതി അന്വേഷിക്കും

SCROLL FOR NEXT