Kerala

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു, ശരണം വിളികളോടെ ജ്യോതി ദർശിച്ച് ഭക്തർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് ഇന്ന് ശബരിമലയിലെ പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു. ആയിരക്കണക്കിന് ഭക്തരാണ് ജ്യോതി ദർശിക്കാൻ ശബരിമലയിൽ എത്തിയത്. ഭക്തിസാന്ദ്രമായി കൂപ്പുകൈകളോടെ ശരണം വിളികളോടെ ഭക്തർ മരജ്യോതി ദർശിച്ചു. ഘോഷയാത്രയായി പന്തളത്തുനിന്നെത്തിച്ച തിരുവാഭരണങ്ങൾ വൈകിട്ടോടെ സന്നിധാനത്തെത്തി. ആഭരണങ്ങൾ അയ്യപ്പനെ അണിയിച്ച ശേഷം ദീപാരാധന. സർവ്വാഭരണ വിഭൂഷിതനായ അയ്യപ്പനെ ദർശിച്ച് ഇനി ഭക്തർ മലയിറങ്ങും.

മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ക്ക് സന്നിധാനത്ത് തുടക്കമായത്. വൈകിട്ട് 6.30 ഓടെ തിരുവാഭരണവുമായി പതിനെട്ടാം പടി കയറി. പന്തളത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങൾ അയ്യപ്പന് ചാർത്തിയ ശേഷം ദീപാരാധന. പിന്നാലെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. 10 വ്യൂ പോയിന്റുകളാണ് മകരജ്യോതി ദർശിക്കാൻ ഒരുക്കിയത്. പുല്ലുമേട്ടിലും ജ്യോതി ദർശിക്കാൻ സൌകര്യമൊരുക്കിയിരുന്നു. ആയിരക്കണക്കിന് പേർ ഇവിടെ നിന്ന് ജ്യോതി ദർശിച്ചു. പുല്ലുമേടിന് പുറമെ പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം, ഇന്ന് നിർണായകം; ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി മന്ത്രിയുടെ ചർച്ച

ജമ്മു കശ്മീരിൽ സ്ഥാനാർത്ഥികളില്ലാതെ ബിജെപി; സീറ്റ് തർക്കത്തിൽ കുടുങ്ങി ഇൻഡ്യ,സഖ്യകക്ഷികള്‍ മുഖാമുഖം

വേനല്‍മഴ കടുക്കും, ജാഗ്രത വേണം; മിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത,3 ജില്ലകളില്‍ അലേര്‍ട്ട്

മലയാളി കുടിച്ച് തീർത്തത് 19 കോടിയുടെ മ​ദ്യം; കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് വില്‍പന

വിജിലൻസ് സംഘം പോയ ലിഫ്റ്റ് തകരാറിലായി, 14 പേർ ഖനിയിൽ കുടുങ്ങി; അപകടം 2000 അടി താഴ്ചയിൽ

SCROLL FOR NEXT