Kerala

'പ്രതിപക്ഷ നേതാവ് ഈ പണി നിര്‍ത്തണം'; ഹൈക്കോടതിയുടെ വിമര്‍ശനം കനത്ത തിരിച്ചടിയാണെന്ന് എ കെ ബാലന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നും തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇനിയെങ്കിലും ഈ പണി നിര്‍ത്തണമെന്ന് സിപിഐഎം നേതാവ് എ കെ ബാലന്‍. കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു എ കെ ബാലന്റെ വിമര്‍ശനം.

ഹൈക്കോടതിയുടെ വിമര്‍ശനം പ്രതിപക്ഷ നേതാവിന് കനത്ത തിരിച്ചടിയാണ്. എന്തിനും ഉടക്ക് പറയുന്ന ഇതുപോലൊരു പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ല. രമേശ് ചെന്നിത്തലയെക്കാള്‍ മികച്ച പ്രതിപക്ഷ നേതാവാണ് താനെന്ന് വരുത്താനാണ് സതീശന്റെ ശ്രമമെന്നും എ കെ ബാലന്‍ കുറ്റപ്പെടുത്തി.

കെ ഫോണ്‍ പദ്ധതിയില്‍ അഴിമതിയാരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്. പ്രതിപക്ഷ നേതാവിന് പബ്ലിക് ഇന്ററസ്റ്റ് ആണോ അതോ പബ്ലിസിറ്റി ഇന്ററസ്റ്റോയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. ഹര്‍ജിയിലെ പൊതുതാല്‍പര്യമെന്തെന്ന് ചോദിച്ച ഹൈക്കോടതി ലോകായുക്തയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനും പ്രതിപക്ഷ നേതാവിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.

എന്നാല്‍ കെ ഫോണ്‍ കേസ് തള്ളിയിട്ടില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന് പറയാനുള്ളത് കൂടി കോടതി കേള്‍ക്കും. അഞ്ച് ശതമാനം പേര്‍ക്ക് പോലും കെ ഫോണ്‍ സൗജന്യമായി കൊടുത്തിട്ടില്ല. പദ്ധതി അഴിമതിയാണെന്നും പദ്ധതി പൂര്‍ത്തിയായിട്ടില്ലെന്നും കിട്ടാത്ത നീതിക്ക് വേണ്ടിയാണ് കോടതിയില്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ഇൻഡ്യ മുന്നണി ശക്തമായ നിലയിൽ, ജനങ്ങള്‍ മോദിക്ക് യാത്രയപ്പ് നല്‍കാന്‍ ഒരുങ്ങി കഴിഞ്ഞു'; ഖർഗെ

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു

'ജോസ് കെ മാണിയെ ക്ഷണിക്കുന്നത് ചർച്ച ചെയ്തിട്ടില്ല'; വീക്ഷണത്തിന്റെ ലേഖനം തള്ളി സതീശൻ

മഴ തുടരുന്നു, കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

'കൂടുതൽ മക്കളുള്ളവർ എന്ന് പറഞ്ഞാല്‍ മുസ്ലിംകളെ ആകുമോ'; വിദ്വേഷ പരാമർശത്തിൽ മോദിയുടെ വിശദീകരണം

SCROLL FOR NEXT