Kerala

'എത്രയോ രാത്രികളിൽ ചുമരെഴുതാനും കൊടിപിടിക്കാനും പോയിട്ടുണ്ട്'; ടി എച്ച് മുസ്തഫയെ അനുസ്മരിച്ച് ജയറാം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫയെ അനുസ്മരിച്ച് നടൻ ജയറാം. ഓർമ്മവെച്ച കാലം മുതൽ കാണുന്ന ശക്തനായ നേതാവാണ് മുസ്തഫ. അദ്ദേഹത്തിനായി ഒരുപാട് രാത്രികളിൽ ചുമരെഴുതാനും കൊടിപിടിക്കാനും പോയിട്ടുണ്ടെന്നും ജയറാം ഓർമ്മ പങ്കുവെച്ചു.

'ഞാൻ ഓർമ്മവച്ച കാലം മുതൽ കാണുന്ന തൂണുകളാണ് മുസ്തഫ സാറും തങ്കച്ചൻ സാറും. അവരുടെ ഓരോ വളർച്ചയും കുട്ടിക്കാലം മുതൽ കണ്ട് പെരുമ്പാവൂരിൽ വളർന്നയാളാണ് ഞാൻ. രാഷ്ട്രീയത്തിലെ വടവൃക്ഷങ്ങളായിട്ടുള്ള ഇവർക്കുവേണ്ടി എത്രയോ രാത്രികളിൽ ചുമരെഴുതാനും കൊടിപിടിക്കാനും ഞാൻ നടന്നിട്ടുണ്ട്. ഒരുമാസം മുമ്പ് മുസ്തഫ സാറുമായി ഏകദേശം ഒരു മണിക്കൂറോളം ഒരുപാട് കാര്യങ്ങൾ സംസാരിച്ചിരുന്നു. കഴിഞ്ഞ 50 വർഷക്കാലത്തെ പെരുമ്പാവൂരിനെ സംബന്ധിച്ച ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്കിടയിൽ വിഷയമായി. ഞാൻ സിനിമയിൽ എത്തിയതിന് ശേഷവും എന്റെ ഓരോ വളർച്ചയിലും ഇവരുടെയൊക്കെ പങ്ക് വളരെ വലുതാണ്,' ജയറാം പറഞ്ഞു.

വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു ടി എച്ച് മുസ്തഫയുടെ അന്ത്യം. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ നിന്നും അഞ്ച് തവണ നിയമസഭയിലേക്ക് എത്തിയ ടി എച്ച് മുസ്തഫ എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി, എറണാകുളം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, കേരള ഖാദി വ്യവസായ ബോർഡ് വൈസ് ചെയർമാൻ, കോൺഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ യൂത്ത് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുന്നത്.

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

SCROLL FOR NEXT