പാലക്കാട് ധോണിയിൽ വീണ്ടും പുലി? നാട്ടുകാർ ആശങ്കയിൽ

ഇന്നലെ രാത്രി ഒമ്പത് മണിയോടെ പെരുന്തുരുത്തിക്കളത്തിന് സമീപത്ത് വച്ചാണ് നാട്ടുകാർ പുലിയെ കണ്ടത്.
പാലക്കാട് ധോണിയിൽ വീണ്ടും പുലി? നാട്ടുകാർ ആശങ്കയിൽ

ധോണി: പാലക്കാട് ധോണിയിൽ വീണ്ടും പുലിയെ കണ്ടതായി പ്രദേശവാസികൾ. ജനവാസ മേഖലയായ പെരുന്തുരുത്തിക്കളത്തിന് സമീപത്ത് വെച്ച് പുലിയെ കണ്ടെന്ന് പ്രദേശവാസി റിപ്പോർട്ടറിനോട് പറഞ്ഞു. ആർ ആർ ടി സംഘം പ്രദേശത്ത് പരിശോധന നടത്തി. ജനവാസ മേഖലയിൽ തുടർച്ചയായി പുലി എത്തിയിട്ടും വനവകുപ്പ് നടപടി സ്വീകരിക്കാത്തതിനാൽ കടുത്ത ആശങ്കയിലാണ് നാട്ടുകാർ.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ പെരുന്തുരുത്തിക്കളത്തിന് സമീപത്ത് വച്ചാണ് നാട്ടുകാർ പുലിയെ കണ്ടത്. പ്രദേശവാസിയായ രമേഷ് വീടിന് പുറത്ത് ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് പുലി ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ സാധിച്ചില്ല.

പാലക്കാട് ധോണിയിൽ വീണ്ടും പുലി? നാട്ടുകാർ ആശങ്കയിൽ
ധ്രുവ് ജുറേൽ ഒരിക്കൽ അവസാനിപ്പിക്കാൻ തീരുമാനിച്ച ക്രിക്കറ്റ് കരിയർ; ഇന്ന് ഇന്ത്യൻ ടീമിലേക്ക്

ഇക്കഴിഞ്ഞ ഡിസംബറിൽ ധോണി മൂലംപ്പാടം സ്വദേശി ഷംസുവിന്റെ വളർത്തു നായയെ പുലി കൊന്നിരുന്നു. അന്ന് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച മൂലപ്പാടത്ത് നിന്ന്, ഒരു കിലോമീറ്റർ മാറി പുലിയെ പിടികൂടാൻ വനവകുപ്പ് കൂട് സ്ഥാപിച്ചത് വിവാദമായിരുന്നു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പുലിയെ പിടികൂടാൻ വനംവകുപ്പ് ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com