Kerala

കുടിശിക മുഴുവന്‍ നല്‍കണം; റേഷന്‍ വിതരണക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്ന് മുതല്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: റേഷന്‍ വിതരണക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്ന് മുതല്‍. കുടിശിക മുഴുവനായി ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്ക്. കുടിശിക തുക ലഭിച്ചില്ലെങ്കില്‍ സമരം പിന്‍വലിക്കില്ലെന്നാണ് ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ നിലപാട്. ഉടന്‍ പണം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയിട്ടില്ല.

പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. ഭക്ഷ്യമന്ത്രിയും ധനമന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ 38 കോടി രൂപ അനുവദിക്കാന്‍ ധാരണയായിരുന്നു. തിങ്കളാഴ്ചയോടെ വിതരണക്കാരുടെ പണം അക്കൗണ്ടുകളില്‍ എത്തുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. നിലവില്‍ എല്ലാ റേഷന്‍കടകളിലും സാധനം ഉണ്ടെങ്കിലും വിതരണക്കാരുടെ സമരം തുടര്‍ന്നാല്‍ റേഷന്‍ വിതരണം ആകെ പ്രതിസന്ധിയില്‍ ആകും.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT