Kerala

'ജനകീയ സമരങ്ങളോട് സര്‍ക്കാരിന് നിസംഗ മനോഭാവം'; പ്രതിഷേധം ശക്തമാക്കുമെന്ന് എം എം ഹസന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: ജനകീയ സമരങ്ങളോട് സര്‍ക്കാരിന് നിസംഗ മനോഭാവമാണുള്ളതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. യുഡിഎഫ് നേതൃയോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് മുഖ്യ ചര്‍ച്ചയാകും. പ്രതിഷേധ പരിപാടികള്‍ ശക്തമാക്കുമെന്നും എം എം ഹസന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന്റെ യോഗത്തില്‍ യോഗത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കം ചര്‍ച്ചയാകും. കുറ്റവിചാരണ സദസ്സും അവലോകനം ചെയ്യുകയും ചെയ്യും. യുവജനസംഘടന നേതാക്കളുടെ യോഗവും ചേരും. യോഗത്തില്‍ പ്രധാനമായും പരിഗണിക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തന്നെയാകും. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഈ കിരാതമായ നടപടിയില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യും. യൂത്ത് കോണ്‍ഗ്രസും യുവജന സംഘടനകളും പ്രത്യക്ഷ സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.

ജനകീയ സമരങ്ങളോട് സര്‍ക്കാരിന് നിസംഗ മനോഭാവമാണുള്ളതെന്നും എം എം ഹസന്‍ ആരോപിച്ചു. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞ രണ്ടരവര്‍ഷമായി കോണ്‍ഗ്രസ് നിരന്തരം സമരം നടത്തുകയാണ്. അഴിമതിക്കെതിരെയും കോണ്‍ഗ്രസ് ശക്തമായി ഇടപെട്ടു. കുറ്റവിചാരണ സദസില്‍ കുറ്റപത്രം സമര്‍പ്പിച്ചാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്തത്.

കുറ്റവിചാരണ സദസ്സും നവകേരള സദസ്സുമായി താരതമ്യം ചെയ്യരുത്. നവകേരള സദസ്സിനെ പോലെ ലക്ഷങ്ങള്‍ പിരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തല്ല കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചത്. ആട്ടിന്‍ കൂട്ടത്തെ ആട്ടിപ്പായിച്ച് കൊണ്ടുവരുന്ന പോലെ കുടുംബശ്രീ പ്രവര്‍ത്തകരെ എത്തിച്ചാണ് നവകേരള സദസ്സിന് ആളെക്കൂട്ടിയത്. പക്ഷേ യുഡിഎഫ് ജനങ്ങളോടാണ് സംസാരിച്ചത്. നവകേരള സദസ്സ് ദുരിത കേരളസദസ്സാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പോലെ സംഘര്‍ഷഭരിത സമരങ്ങള്‍ യുഡിഎഫിന്റെ രീതിയല്ല. ഇങ്ങോട്ടടിച്ചാല്‍ അങ്ങോട്ടടിക്കുമെന്ന് പറയുന്ന അവസ്ഥയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതിന് കാരണം അത്രമാത്രം അക്രമം അവര്‍ നേരിട്ടതുകൊണ്ടാണ്. നവകേരള സദസ്സ് നാശകേരള യാത്രയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT