രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; 'സമരജ്വാല'യുമായി യൂത്ത് കോണ്‍ഗ്രസ്

രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനിലേക്കും മണ്ഡലം ആസ്ഥാനങ്ങളിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; 'സമരജ്വാല'യുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് 'സമരജ്വാല' സംഘടിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്. രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനിലേക്കും മണ്ഡലം ആസ്ഥാനങ്ങളിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായ ശക്തമായ സമരത്തിനും പദ്ധതിയിട്ടതായി വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി അറിയിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പൊലിസിന്റെ അസാധാരാണ നടപടിക്കെതിരെ വരുംദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും അബിന്‍ വര്‍ക്കി വ്യക്തമാക്കി.അറസ്റ്റില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസവും സംസ്ഥാനവ്യാപകമായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; 'സമരജ്വാല'യുമായി യൂത്ത് കോണ്‍ഗ്രസ്
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് മലപ്പുറത്ത്; പി ടി മോഹനകൃഷ്ണന്റെ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കും

കാസര്‍കോട് ദേശീയപാത ഉപരോധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. 14 ദിവസത്തേക്ക് റിമാന്റ് ചെയ്യപ്പെട്ട രാഹുല്‍ ഇപ്പോള്‍ പൂജപ്പുര ജയിലിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com