Kerala

'നമുക്കിട്ട് പണിതുകൊണ്ടിരിക്കുകയാണ്, ഈ നാ**** പേറാന്‍ നോക്കണ്ട'; ​ഗവർണറെ അധിക്ഷേപിച്ച് എം എം മണി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കട്ടപ്പന: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരമാർശവുമായി എം എം മണി എംഎൽഎ. ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്ക്കാത്ത ഗവർണ്ണർ നാറിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് പെറപ്പ് പണിയാണ്. ഗവർണ്ണർക്ക് വ്യാപാരികൾ പൊന്നുകൊണ്ട് പുളിശേരി വച്ച് കൊടുക്കുന്നത് അംഗീകരിക്കാനാകില്ല. ഗവർണറെ ഇടുക്കിയിലെ പരിപാടിയിലേക്ക് ക്ഷണിച്ച തീരുമാനം വ്യാപാരി വ്യവസായികൾ പിൻവലിക്കണമെന്നും എം എം മണി ആവശ്യപ്പെട്ടു. ഈ മാസം ഒമ്പതിന് ഇടതുപക്ഷത്തിന്റെ രാജ്ഭവൻ മാർച്ച് നടക്കാനിരിക്കെ അതേദിവസം ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചത് ശരിയായില്ല എന്നാണ് എം എം മണിയുടെ വിമർശനം.

'ഒമ്പതിലെ പരിപാടിയില്‍ പ്രസംഗിക്കാന്‍ ആരും കാണരുത്. നമുക്കിട്ട് പണിതുകൊണ്ടിരിക്കുകയാണ് ഗവര്‍ണര്‍. നിയമസഭ പാസാക്കുന്ന ബില്ലില്‍ ഒപ്പിടുന്നില്ല. നിങ്ങള്‍ എല്ലാവരും കൂടെ തിരഞ്ഞെടുത്ത് അയച്ചതല്ലേ ജനപ്രതിനിധികളെ. അവര് പാസാക്കിയതാ നിയമം. അത് ഒപ്പിടാത്ത നാറിയെ നിങ്ങള്‍ കച്ചവടക്കാര്‍ പൊന്നുകൊണ്ട് പുളിശ്ശേരി വെച്ച് സ്വീകരിക്കുകയെന്ന് പറഞ്ഞാല്‍, ശുദ്ധമര്യാദകേടാണെന്നാണ് എന്റെ അഭിപ്രായം. ഇവിടുത്തെ ജനങ്ങളുടെ ഭാഗമല്ലേ കച്ചവടക്കാര്‍? അതോ നിങ്ങള്‍ ഭൂട്ടാനില്‍നിന്ന് വന്നതാണോ? ഇത് ശരിയല്ല, ഈ നാറിയെ പേറാന്‍ നിങ്ങള്‍ പോകേണ്ട കാര്യമില്ല. ഭൂപതിവ് നിയമം ഒപ്പിടാത്ത ഗവര്‍ണര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് ഇടുക്കിയിലെ ജനങ്ങളുടെ മുഖത്ത് കരിവാരിത്തേക്കുന്ന നാലാം തരത്തിലെ അഞ്ചാംതരം പണി, ഒരുമാതിരി പെറപ്പ് പണിയാണെന്നാണ് എന്റെ അഭിപ്രായം'- എം എം മണി പറഞ്ഞു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന 'കാരുണ്യം' എന്ന വ്യാപാരി കുടുംബക്ഷേമ പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ഗവര്‍ണര്‍ എത്തുന്നത്.

ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയാക്കുന്ന സംഘി രാഷ്ട്രീയം വിലപ്പോവില്ല: മലയാളികളുടെ അഭിമാനം; കെ രാജൻ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ യുവതിക്ക് നിയമ സഹായം നല്‍കും; മന്ത്രി വീണാ ജോര്‍ജ്

മോദിക്ക് വേണ്ടി ഭക്ഷണം പാചകം ചെയ്യാമെന്ന് മമത; ബിജെപി-ടിഎംസി ധാരണയുടെ ഭാഗമെന്ന് സിപിഐഎം

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പൊലീസിന് ഗുരുതര വീഴ്ച്ച, നിയന്ത്രിക്കുന്നത് ആരെന്നും വി ഡി സതീശന്‍

SCROLL FOR NEXT