വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു

വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് കുത്തേറ്റത്.
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനും മുത്തശ്ശനും കുത്തേറ്റു. വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് കുത്തേറ്റത്. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജ്ജുന്റെ ബന്ധുവാണ് കുത്തിയത്. അർജുന്റെ പിതൃസഹോദരനായ പാല്‍രാജാണ് കുത്തിയത്. കുത്തേറ്റ പെൺകുട്ടിയുടെ പിതാവിനെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു. നെഞ്ചിലാണ് ഇയാൾക്ക് കുത്തേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ മുത്തച്ഛനും പരിക്കേറ്റിരുന്നു. ഇയാളെയും കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു.

പാല്‍രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെ പി സി സി ഭാരവാഹികൾ വണ്ടിപ്പെരിയാർ സ്റ്റേഷനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുടുംബത്തിന് സംരക്ഷണമൊരാക്കാൻ കോണ്‍ഗ്രസ് ആവശ്യപ്പെടും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com