Kerala

സുധീരന്‍ നാളുകള്‍ക്ക് ശേഷം കയറിവന്നയാള്‍, പാര്‍ട്ടി വിട്ടു എന്നാണ് അറിയിച്ചത്; കെ സുധാകരന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: വി എം സുധീരന്‍ ഏറെ നാളുകള്‍ക്ക് ശേഷം കയറിവന്ന ആളാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. വീട്ടീല്‍ ചെന്ന് സംസാരിച്ചപ്പോള്‍ താന്‍ പാര്‍ട്ടി വിട്ടു എന്നാണ് അറിയിച്ചതെന്നും പറഞ്ഞു. നേരത്തെ കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന് വി എം സുധീരന്‍ നിലപാടെടുത്തിരുന്നു. കെപിസിസി നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കണമെന്നും മൃദു ഹിന്ദുത്വം പാടില്ലെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു. ഇതിനോടാണ് സുധാകരന്റെ പ്രതികരണം.

താന്‍ അമേരിക്കയിലേക്ക് പോകുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നേതാക്കള്‍ ഏകോപിപ്പിക്കും. ആധുനിക കാലമാണ്. സൂം മീറ്റിംഗിലൂടെയും പാര്‍ട്ടി കാര്യങ്ങള്‍ കൈകാര്യം ചെയ്യാം. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ജാഥ നയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

കെപിസിസിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഏട്ടംഗ സമിതിയെ നിയോഗിച്ചു. വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ധിഖ്, വൈസ് പ്രസിഡന്റുമാരായ വി ടി ബല്‍റാം, വി പ്ി സജീന്ദ്രന്‍ ജനറല്‍ സെക്രട്ടറിമാരായ പിഎം നിയാസ്, കെ ജയന്ത്, ടി യു രാധാകൃഷ്ണന്‍, പഴകുളം മധു എന്നിവരാണ് സമിതി അംഗങ്ങള്‍. കെ സുധാകരന് പകരം ചുമതലയില്ല. എട്ടംഗ കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് രാഹുലിന്‍റെ കുടുംബാംഗങ്ങളിലേക്ക്

ബിജെപിക്ക് ലഭിക്കുക 200 മുതൽ 220വരെ സീറ്റുകൾ; എൻഡിഎയ്ക്ക് 272ൽ താഴെ മാത്രം സീറ്റ്; പരകാല പ്രഭാകർ

'ഇന്‍ഡ്യ' മുന്നണി വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിമിനും വ്യത്യസ്ത ബജറ്റായിരിക്കും; മോദി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു

കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തിയേക്കും

SCROLL FOR NEXT