Kerala

ശബരിമലയിലെ തിരക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനപ്പുറം: എഡിജിപി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പത്തനംതിട്ട: ശബരിമയിൽ ഉൾകൊള്ളാൻ കഴിയുന്നതിലും അപ്പുറമാണ് തിരക്കെന്ന് എഡിജിപി എം ആർ അജിത് കുമാർ. 80,000 ആളുകളെ ഉൾകൊള്ളുന്ന ഇടത്ത് ഒരു ലക്ഷത്തിലധികം വരുന്നതായി എഡിജിപി പറഞ്ഞു.

ദർശനം അല്ല പ്രശ്നം, മറിച്ച് ദർശനത്തിന് എടുക്കുന്ന സമയമാണ്. പമ്പയിലെ പാർക്കിംഗിനെ തുടർന്ന് തിരക്ക് ക്രമീകരിക്കാൻ ഇടത്താവളങ്ങളിൽ നിയന്ത്രിച്ചേ മതിയാകൂ. നിലവിൽ ഇടത്താവളങ്ങളിൽ ഉള്ള ഭക്തർ അവിടെ തന്നെ തുടരണമെന്നും എഡിജിപി പറഞ്ഞു.

പമ്പയിൽ പാർക്കിംഗ് അനുവദിച്ചാൽ നിലക്കലിലെ പ്രശ്നങ്ങൾ അല്പം കുറയുമെന്ന് എഡിജിപി വ്യക്തമാക്കി. ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി പ്രതീക്ഷിക്കുന്നുണ്ട്. വെർച്വൽ ക്യൂ പരിശോധന കൂടുതൽ കാര്യക്ഷമമാക്കുമെന്നും എഡിജിപി കൂട്ടിച്ചേർത്തു.

ചര്‍ച്ച ഫലം കണ്ടു; മില്‍മ സമരം ഒത്തുതീര്‍പ്പായി

പന്തീരാങ്കാവ് ഗാർഹിക പീഡനം; ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

താനൂര്‍ കസ്റ്റഡി കൊലപാതക കേസ്; ഒന്നാംപ്രതി ഉപയോഗിച്ച കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു

'കോണ്‍ഗ്രസ് നേതാക്കള്‍ രാം ലല്ലയെ പഴയ കൂടാരത്തിലേക്ക് അയക്കാന്‍ ഗൂഢാലോചന നടത്തുന്നു'; നരേന്ദ്ര മോദി

കരുവന്നൂര്‍ തട്ടിപ്പുകേസ്: പ്രതികള്‍ കൈപറ്റിയത് 25കോടി, നിയമപരമല്ലെന്ന് അറിഞ്ഞ് തിരിമറി നടത്തി; ഇഡി

SCROLL FOR NEXT